LiveTV

Live

Kerala

കെ. മുരളീധരനെ തടഞ്ഞ സംഭവം; പൊലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം

സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് തലശേരി എ.എസ്.പിക്കു പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

 കെ. മുരളീധരനെ തടഞ്ഞ സംഭവം;  പൊലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം

വോട്ടെടുപ്പിനിടെ പോളിംഗ് ബൂത്തില്‍ വെച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരനെ തടഞ്ഞെന്ന പരാതിയില്‍ പൊലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് തലശേരി എ.എസ്.പിക്കു പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.വടകര മണ്ഡലത്തിലെ കള്ളവോട്ടുകളുടെ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുമെന്നും കെ. പി.സി.സി സെക്രട്ടറി കെ.പ്രവീണ്‍കുമാര്‍ മീഡിയവണിനോട് പറഞ്ഞു.

വോട്ടെടുപ്പ് ദിവസം ചൊക്ലിയിലെ 157ാം നമ്പര്‍ ബൂത്തില്‍ വെച്ച് കെ. മുരളീധരനെയും പാറക്കല്‍ അബ്ദുള്ള എം.എല്‍.എയും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞെന്നായിരുന്നു പരാതി.സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കി. എന്നാല്‍ ആരും മുരളീധരനെ തടഞ്ഞിട്ടില്ലെന്നായിരുന്നു എല്‍.ഡി.എഫിന്റെ വിശദീകരണം.സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പോലീസ് കേസെടുക്കാത്തതിനെത്തുടര്‍ന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. തലശേരി നാദാപുരം കൂത്ത് പറമ്പ് നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളിലെ ദൃശ്യങ്ങളാണാവശ്യപ്പെട്ട് മുരളീധരന് ജില്ലാ കലക്ടറെ സമീപിച്ചിട്ടുണ്ട്. വടകരയിലെ 82 പോളിംഗ് ബൂത്തുകളില്‍ എല്‍.ഡി.എഫ് കള്ളവോട്ട് ചെയ്തെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.