LiveTV

Live

Kerala

ഐ.പി.എസ് ഉദ്യോഗസ്ഥയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

രാവിലെ നടക്കാനിറങ്ങയപ്പോഴായിരുന്നു തിരുവല്ലം പൊലീസ് സ്റ്റേഷന്റെ ചുമതലുയള്ള ഐ പി എസ് ട്രെയ്നിക്ക് നേരെ ആക്രമണമുണ്ടായത്

ഐ.പി.എസ് ഉദ്യോഗസ്ഥയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരത്ത് ഐ.പി.എസ് ഉദ്യോഗസ്ഥയെ ശല്യം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പൂന്തുറ സ്വദേശി സലീമാണ് പൊലീസ് പിടിയിലായത്.

രാവിലെ നടക്കാനിറങ്ങിയപ്പോഴായിരുന്നു തിരുവല്ലം പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഐ.പി.എസ് ട്രെയ്നിക്ക് നേരെ ആക്രമണമുണ്ടായത്. പിന്നാലെ ബൈക്കിലെത്തിയ സലീം മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥ എതിര്‍ത്തതോടെ സലീം രക്ഷപ്പെട്ടു. പിന്നീട് പരിസരത്തെ ഏഴോളം സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്.

കാറ്ററിംഗ് ജീവനക്കാരനാണ് സലീം. ഫോര്‍ട്ട് അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് സലീമിനെ പിടികൂടിയത്. നിലവില്‍ മോഷണ ശ്രമത്തിനാണ് സലീമിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്ക് എതിരെ മറ്റ് എന്തെങ്കിലും കേസുകള്‍ ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണ് പൊലീസ്. ഇയാളെ കോടതിയില്‍ ഹാജരാക്കും.