LiveTV

Live

Kerala

മാപ്പിളപ്പാട്ടിന്റെ കുലപതിക്ക് വിട

ഇന്നലെ അന്തരിച്ച മാപ്പിളപ്പാട്ട് കലാകാരന്‍ എരഞ്ഞോളി മൂസയുടെ മൃതദേഹം സംസ്കരിച്ചു. 

മാപ്പിളപ്പാട്ടിന്റെ കുലപതിക്ക് വിട

മാപ്പിളപ്പാട്ടിന്റെ കുലപതിക്ക് വിട. ഇന്നലെ അന്തരിച്ച മാപ്പിളപ്പാട്ട് കലാകാരന്‍ എരഞ്ഞോളി മൂസയുടെ മൃതദേഹം സംസ്കരിച്ചു. തലശ്ശേരി മട്ടാമ്പ്രം ലാലെ ഷഹബാസ് മസ്ജിദ് ഖബര്‍ സ്ഥാനിലാണ് ഖബറടക്കിയത്. നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയത്.

മലയാളി മനസ്സില്‍ മാപ്പിളപ്പാട്ടിന്റെ ഇശല്‍ നിലാവ് വിരിയിച്ച എരഞ്ഞോളി മൂസക്ക് ജന്മനാട് യാത്രാമൊഴി നല്‍കി. രാവിലെ 9 മണിയോടെ തലശ്ശേരി ടൌണ്‍ഹാളില്‍ ഏത്തിച്ച ഭൌതിക ശരീരത്തില്‍ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള ആയിരങ്ങളാണ് അന്ത്യോപചാരം അര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ അര്‍പ്പിച്ച ശേഷം 11.30 ഓടെ അന്ത്യ കര്‍മങ്ങള്‍ക്കായി മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയി.

മയ്യിത്ത് നമസ്കാരത്തിനു ശേഷം ലാലെ ഷഹബാസ് മസ്ജിദ് ഖബര്‍സ്ഥാനില്‍ മൂസയുടെ മൃതദേഹം സംസ്കരിച്ചു. കെട്ടുകള്‍ മൂന്നും കെട്ടി മടങ്ങി വരാത്ത ലോകത്തേക്ക് എരഞ്ഞോളി മൂസ യാത്രയാകുമ്പോള്‍ ബാക്കിയാകുന്നത് കാലം മായ്ക്കാത്ത ആ പാട്ടുകളാണ്.

എരഞ്ഞോളി മൂസ അന്തരിച്ചു
Also Read

എരഞ്ഞോളി മൂസ അന്തരിച്ചു

 പെട്രോമാക്സിന്റെ അരണ്ട വെളിച്ചത്തില്‍ പാടിത്തുടങ്ങി, ഒടുവില്‍ മാപ്പിളപ്പാട്ടിന്‍റെ സുല്‍ത്താനായി
Also Read

പെട്രോമാക്സിന്റെ അരണ്ട വെളിച്ചത്തില്‍ പാടിത്തുടങ്ങി, ഒടുവില്‍ മാപ്പിളപ്പാട്ടിന്‍റെ സുല്‍ത്താനായി