LiveTV

Live

Kerala

പി.പി സുനീറിനെതിരെ ആരോപണമുന്നയിച്ച അന്‍വറിനെതിരെ നടപടി വേണമെന്ന് സി.പി.ഐ

കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് കാനം രാജേന്ദ്രനാണ് പാര്‍ട്ടിയുടെ നിലപാട് അറിയിച്ചത്

 പി.പി സുനീറിനെതിരെ ആരോപണമുന്നയിച്ച  അന്‍വറിനെതിരെ നടപടി വേണമെന്ന് സി.പി.ഐ

പി.പി സുനീറിനെതിരെ ആരോപണം ഉന്നയിച്ച പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.ഐ, സി.പി.എം നേതൃത്വത്തോട് ആവശ്യപ്പെട്ടു. കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് കാനം രാജേന്ദ്രനാണ് പാര്‍ട്ടിയുടെ നിലപാട് അറിയിച്ചത്. പാര്‍ട്ടി പറഞ്ഞാല്‍ പി.വി അന്‍വറിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് പി.പി സുനീര്‍ മീഡിയവണിനോട് വ്യക്തമാക്കി.

ഒരു തരത്തിലുള്ള വിശ്വാസ്യതയുമില്ലാത്ത ആളാണ് അന്‍വറെന്ന് സുനീര്‍ ആരോപിച്ചു. പി.പി സുനീര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സി.പി.ഐ നേത്യത്വം വിഷയം ഗൌരവത്തിലെടുത്തതും സി.പി.ഐ നേത്യത്വത്തെ സമീപിച്ചതും.