യാക്കോബായ സഭയിലെ ആഭ്യന്തര കലഹം: വിദ്യാഭ്യാസ ട്രസ്റ്റ് സെക്രട്ടറിയെ തള്ളി ഓഡിറ്റര്‍മാര്‍
വിദ്യാഭ്യാസ ട്രസ്റ്റിന്റെ കഴിഞ്ഞ 16 വര്‍ഷത്തെ ഓഡിറ്റാണ് പൂര്‍ത്തിയാകേണ്ടത്.
ആഭ്യന്തര കലഹം രൂക്ഷമായ യാക്കോബായ സഭയില്‍ വിദ്യാഭ്യാസ ട്രസ്റ്റിന്റെ കണക്കുകള്‍ പൂര്‍ണമായി ഓഡിറ്റിന് ഏല്‍പ്പിച്ചുവെന്ന വിദ്യാഭ്യാസ ട്രസ്റ്റ് സെക്രട്ടറി ടി.യു കുരുവിളയുടെ പ്രതികരണത്തിനെതിരെ ഓഡിറ്റര്‍മാര്‍ രംഗത്ത്. ലഭിച്ച രേഖകള്‍ പൂര്‍ണമല്ലെന്നും രേഖകള്‍ ആവശ്യപ്പെട്ട് മൂന്ന് തവണ കത്തയച്ചുവെന്നും ഓഡിറ്റര്‍ സി.എം കുര്യന് മീഡിയവണിനോട് പറഞ്ഞു. വിദ്യാഭ്യാസ ട്രസ്റ്റിന്റെ കഴിഞ്ഞ 16 വര്‍ഷത്തെ ഓഡിറ്റാണ് പൂര്‍ത്തിയാകേണ്ടത്.