LiveTV

Live

Kerala

സഭാ തര്‍ക്കം; വിദ്യാഭ്യാസ ട്രസ്റ്റ് സെക്രട്ടറിയുടെ അവകാശവാദത്തിനെതിരെ ഓഡിറ്റര്‍മാര്‍ രംഗത്ത്

ട്രസ്റ്റിന്റെ കണക്കുകള്‍ ഓഡിറ്റിന് ഏല്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു ട്രസ്റ്റ് സെക്രട്ടറിയുടെ വാദം.

സഭാ തര്‍ക്കം; വിദ്യാഭ്യാസ ട്രസ്റ്റ് സെക്രട്ടറിയുടെ അവകാശവാദത്തിനെതിരെ ഓഡിറ്റര്‍മാര്‍ രംഗത്ത്

ആഭ്യന്തരകലഹം രൂക്ഷമായ യാക്കോബായ സഭയില്‍ വിദ്യാഭ്യാസ ട്രസ്റ്റിന്റെ കണക്കുകള്‍ പൂര്‍ണമായി ഓഡിറ്റിന് ഏല്‍പ്പിച്ചുവെന്ന വിദ്യാഭ്യാസ ട്രസ്റ്റ് സെക്രട്ടറി ടി.യു കുരുവിളയുടെ പ്രതികരണത്തിനെതിരെ ഓഡിറ്റര്‍മാര്‍ രംഗത്ത്. ലഭിച്ച രേഖകള്‍ പൂര്‍ണമല്ലെന്നും രേഖകള്‍ ആവശ്യപ്പെട്ട് മൂന്ന് തവണ കത്തയച്ചുവെന്നും ഓഡിറ്റര്‍ സി.എം കുര്യന്‍ മീഡിയവണിനോട് പറഞ്ഞു. വിദ്യാഭ്യാസ ട്രസ്റ്റിന്റെ കഴിഞ്ഞ 16 വര്‍ഷത്തെ ഓഡിറ്റാണ് പൂര്‍ത്തിയാകേണ്ടത്.

എന്നാല്‍ ട്രസ്റ്റ് സെക്രട്ടറിയുടെ അവകാശവാദത്തിനെതിരെ ഓഡിറ്റര്‍മാര്‍ രംഗത്തെത്തി. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് ട്രസ്റ്റിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ രേഖകള്‍ പൂര്‍ണമായി നല്‍കാന്‍ ട്രസ്റ്റ് ഭാരവാഹികള്‍ തയാറായിട്ടില്ലെന്ന് ഓഡിറ്റര്‍ സി.എം കുര്യന്‍ പറഞ്ഞു. ദന്തല്‍ മെഡിക്കല്‍ കോളേജും 6 കോളേജുകളും ഉള്‍പ്പെട്ട വിദ്യാഭ്യാസ ട്രസ്റ്റിന് ഓരോ വര്‍ഷവും കോടികളാണ് വരുമാനമായി ലഭിക്കുന്നത്.