LiveTV

Live

Kerala

പൊലീസിലെ കള്ളവോട്ട് ആരോപണം; ക്രമക്കേട് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ട് 

ബാലറ്റ് സമാഹരണമുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇന്റലിജന്‍സ് മേധാവി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് കൈമാറി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്

പൊലീസിലെ കള്ളവോട്ട് ആരോപണം; ക്രമക്കേട് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ട് 

പൊലീസിലെ പോസ്റ്റൽ വോട്ട് തിരിമറി ആരോപണം ശരിവെച്ച് ഇന്റലിജൻസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട്. വോട്ട് തിരിമറിക്ക് ഇടപെടലുണ്ടായെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ രണ്ട് പൊലീസുകാർക്കെതിരെ നടപടിക്ക്ശിപാര്‍ശയുള്ളതായാണ് വിവരം. പൊലീസ് അസോസിയേഷൻ ഭാരവാഹികള്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമർശമില്ല. വിശദമായ അന്വേഷണത്തിന് ശിപാര്‍ശ ചെയ്താണ് പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ കൂട്ടത്തോടെ ശേഖരിച്ച് പോലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ വോട്ട് തിരിമറി നടന്നെന്ന ആരോപണമാണ് ഇന്റലിജൻസ് മേധാവി അന്വേഷിച്ചത്. ക്രമക്കേട് നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി . ഡിജിപിയുടെ ഉത്തരവ് ലംഘിച്ച് പോലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ കൂട്ടത്തോടെ ശേഖരിക്കാൻ ശ്രമമുണ്ടായി. ഇതിനായി പോലീസിലെ സംഘടനകളുടെ പേരിൽ ചിലർ ശ്രമം നടത്തി. പോലീസുകാരെ സമീപിക്കുകയും ചെയ്തു. ഇടത് അനുകൂല അസോസിയേഷനും എതിർ വിഭാഗവും ഇതിന് ശ്രമിച്ചെന്ന് സംശയിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നതായാണ് വിവരം. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് പേർക്കെതിരെ നടപടിക്ക് ശിപാർശയുണ്ട്.

വട്ടപ്പാറ പോസ്റ്റോഫീസിൽ പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ കൂട്ടത്തോടെ വന്നതിൽ ഒരു പൊലീസുകാരനെതിരെയും പോസ്റ്റൽ വോട്ടുകൾ ശേഖരിക്കുന്നതിന് വാട്സപ് ഗ്രൂപ്പിൽ സന്ദേശമയച്ച പൊലീസുകാരനെ തിരെയുമാണ് നടപടിക്ക് ശിപാർശ. പോസ്റ്റൽ ബാലറ്റുകൾ ശേഖരിക്കാൻ പൊലീസ് സംഘടനകളുടെയോ എതിർ വിഭാഗത്തിന്റെയോ നേതൃത്വത്തിൽ നേരിട്ട് ശ്രമം നടന്നതായി കണ്ടെത്തലില്ല. ഗുരുതര ക്രമക്കേട് ബോധ്യപ്പെട്ട സാഹചര്യത്തിൽ പോസ്റ്റൽ വോട്ട് വിവാദത്തിൽ കുറ്റക്കാരെ കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും ഇന്റലിജൻസ് മേധാവി ടി.കെ വിനോദ് കുമാറിന്റെ റിപ്പോർട്ടിൽ ശിപാർശയുള്ളതായാണ് വിവരം.

Also read: പൊലീസിലും കള്ളവോട്ടെന്ന് ആക്ഷേപം; പൊലീസ് അസോസിയേഷന്‍ നേതാക്കളുടെ ശബ്ദരേഖ പുറത്ത്