LiveTV

Live

Kerala

പി.കെ രാഗേഷ് പാര്‍ട്ടിയിലേക്ക് മടങ്ങാനൊരുങ്ങുന്നു

കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരനുമായി നടത്തിയ ചര്‍ച്ചയില്‍ രാഗേഷ് പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് സൂചന.

പി.കെ രാഗേഷ് പാര്‍ട്ടിയിലേക്ക് മടങ്ങാനൊരുങ്ങുന്നു

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയറും കോണ്‍ഗ്രസ് വിമതനുമായ പി.കെ രാഗേഷ് പാര്‍ട്ടിയിലേക്ക് മടങ്ങാനൊരുങ്ങുന്നു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരനുമായി നടത്തിയ ചര്‍ച്ചയില്‍ രാഗേഷ് പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് സൂചന. രാഗേഷിനെ മടക്കി കൊണ്ടു വന്ന് കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം.

പളളിക്കുന്ന് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ച് വിട്ടതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ നിലപാടെടുത്തതിനെ തുടര്‍ന്നാണ് ഡി.സി.സി അംഗമായിരുന്ന പി.കെ രാഗേഷിനെ അഞ്ച് വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് പുറത്താക്കിയത്. തുടര്‍ന്ന് ഐക്യജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ 55ാം വാര്‍ഡില്‍ നിന്നും മത്സരിച്ച് ജയിച്ചു. എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇരുപത്തിയേഴ് വീതം അംഗങ്ങളായിരുന്ന ഭരണ സമിതിയില്‍ രാഗേഷ് എല്‍.ഡി.എഫിനെ പിന്തുണച്ചതോടെ മേയര്‍ സ്ഥാനം യു.ഡി.എഫിന് നഷ്ടമായി. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഗേഷ് കെ.സുധാകരന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കളമൊരുങ്ങിയത്.

കഴിഞ്ഞ ദിവസം കെ.സുധാകരനുമായി നടത്തിയ ചര്‍ച്ചയില്‍ രാഗേഷ് പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചതായാണ് സൂചന.നിലവിലെ കോര്‍പ്പറേഷന്‍ ഭരണസമിതിയോടുളള അതൃപ്തി രാഗേഷ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെു ഫലപ്രഖ്യാപനം വന്നാലുടന്‍ രാഗേഷിന്റെ പിന്തുണയോടെ മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് യു.ഡി.എഫിന്റെറ തീരുമാനം.