LiveTV

Live

Kerala

പാലക്കാട് കള്ള് ചെത്തുന്ന തെങ്ങിൻ തോപ്പുകളിൽ എക്സൈസ് പരിശോധന 

കള്ള് ചെത്ത് കേന്ദ്രങ്ങളിലേക്ക് കടത്തിയ സ്പിരിറ്റ് കഴിഞ്ഞ ദിവസം പിടികൂടിയതിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന.

പാലക്കാട് കള്ള് ചെത്തുന്ന തെങ്ങിൻ തോപ്പുകളിൽ എക്സൈസ് പരിശോധന 

പാലക്കാട് കള്ള് ചെത്തുന്ന തെങ്ങിൻ തോപ്പുകളിൽ എക്സൈസ് പരിശോധന നടത്തി. കള്ള് ചെത്ത് കേന്ദ്രങ്ങളിലേക്ക് കടത്തിയ സ്പിരിറ്റ് കഴിഞ്ഞ ദിവസം പിടികൂടിയതിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന. സ്പിരിറ്റ് ഉപയോഗിച്ച് വ്യാജമദ്യം നിർമ്മിക്കുന്നുവെന്ന പരാതിയും എക്സൈസ് വകുപ്പിന് ലഭിച്ചിട്ടുണ്ട്

ചിറ്റൂർ മേഖലയിലെ തെങ്ങിൻ തോപ്പുകളിലാണ് എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇവിടെ ചെറുതും വലുതുമായ ആയിരത്തിലേറെ കള്ളുചെത്ത് കേന്ദ്രങ്ങളുണ്ട്. ഇതിൽ എത്ര തെങ്ങുകൾ ചെത്തുന്നുണ്ട്‌, ലൈസൻസ് പ്രകാരമുളള നിബന്ധനകൾ പാലിയ്ക്കുന്നുണ്ടോ എന്നറിയാനായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം കള്ള് ചെത്ത് കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന 525 ലിറ്റർ സ്പിരിറ്റ് പിടികൂടിയിരുന്നു. കേസിൽ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. ഇതേ തുടർന്നാണ് കള്ള് ചെത്തു കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ എക്സൈസ് വകുപ്പ് തീരുമാനിച്ചത്

സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലേയ്ക്കും ചിറ്റൂരിൽ നിന്നാണ് കളള് കയറ്റി അയയ്ക്കുന്നത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം.