LiveTV

Live

Kerala

പെട്രോമാക്സിന്റെ അരണ്ട വെളിച്ചത്തില്‍ പാടിത്തുടങ്ങി, ഒടുവില്‍ മാപ്പിളപ്പാട്ടിന്‍റെ സുല്‍ത്താനായി

മാപ്പിളപ്പാട്ടിനെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിന് വലിയ പങ്ക് വഹിച്ച എരഞ്ഞോളി മൂസയുടെ ശബ്ദത്തില്‍ ആയിരത്തിലധികം പാട്ടുകളാണ് പിറന്നത്.

 പെട്രോമാക്സിന്റെ അരണ്ട വെളിച്ചത്തില്‍ പാടിത്തുടങ്ങി, ഒടുവില്‍ മാപ്പിളപ്പാട്ടിന്‍റെ സുല്‍ത്താനായി

മാപ്പിളപ്പാട്ടിന്റെ സുല്‍ത്താനായി മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ശേഷമാണ് എരഞ്ഞോളി മൂസ വിടവാങ്ങിയത്. മാപ്പിളപ്പാട്ടിനെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിന് വലിയ പങ്ക് വഹിച്ച എരഞ്ഞോളി മൂസയുടെ ശബ്ദത്തില്‍ ആയിരത്തിലധികം പാട്ടുകളാണ് പിറന്നത്.

വലിയകത്ത് മൂസ എന്ന എരഞ്ഞോളി മൂസ തലശ്ശേരിയിലെ ഗ്രാമീണ കാലാ സമിതിയിലൂടെയാണ് പാട്ട് ജീവിതം ആരംഭിക്കുന്നത്. കല്യാണ വീടുകളില്‍ പെട്രോമാക്സിന്റെ അരണ്ട വെളിച്ചത്തില്‍ പാടിത്തുടങ്ങിയാണ് മാപ്പിളപ്പാട്ടിന്റെ ഉന്നതിയിലേക്ക് നടന്ന് കയറിയത്.

കഷ്ടപ്പാടുകള്‍ക്കിടയില്‍ നിന്ന് അറിയപ്പെടുന്ന ഗായകനിലേക്കുളള മാറ്റമായിരുന്നു എരഞ്ഞോളി മൂസയുടെ ജീവിതം. ഗള്‍ഫ് നാടുകളില്‍ ഏറ്റവുമധികം സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ച ഗായകരില്‍ ഒരാളായിരുന്നു അദ്ദേഹം. 1974ല്‍ അബൂദാബിയിലായിരുന്നു ആദ്യ സ്റ്റേജ് ഷോ. പിന്നീട് ഗള്‍ഫില്‍ മാത്രം ആയിരം വേദികള്‍ തികച്ചുവെന്ന അപൂര്‍വ്വ നേട്ടവും അദ്ദേഹം കരസ്ഥമാക്കി.

മാപ്പിളപ്പാട്ടിനെ കൂടുതല്‍ ജനകീയമാക്കുന്നതിലും എരഞ്ഞോളി മൂസയുടെ പങ്ക് ഏറെ വലുതായിരുന്നു. പഴയകാലത്തെ പല പാട്ടുകളും പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിലും മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നഷ്ടമായ ശബ്ദം തിരിച്ചുപിടിക്കാനുളള തീവ്ര ശ്രമത്തിനിടെയാണ് മൂസയുടെ വിടവാങ്ങല്‍.