LiveTV

Live

Kerala

‘ഇവിടത്തെ ടൂറിൽ മാത്രമല്ല, അങ്ങ് വിദേശത്തും ഏതോ ഒരു വളാഞ്ചേരിക്കാരൻ ചുമ്മാ കയറിവന്ന് ഫോട്ടോ എടുക്കും’; കെ.ടി ജലീലിനൊപ്പമുള്ള പ്രതിയുടെ പുതിയ ഫോട്ടോ പുറത്ത് വിട്ട് ബല്‍റാം

‘ഇവിടത്തെ ടൂറിൽ മാത്രമല്ല, അങ്ങ് വിദേശത്തും ഏതോ ഒരു വളാഞ്ചേരിക്കാരൻ ചുമ്മാ  കയറിവന്ന് ഫോട്ടോ എടുക്കും’; കെ.ടി ജലീലിനൊപ്പമുള്ള പ്രതിയുടെ പുതിയ ഫോട്ടോ പുറത്ത് വിട്ട് ബല്‍റാം

വളാഞ്ചേരിയിൽ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസിൽ പ്രതിയായ നഗരസഭ കൗൺസിലർക്ക് മന്ത്രി കെ.ടി. ജലീലുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പുതിയ ചിത്രം പുറത്ത് വിട്ട് വി.ടി ബൽറാം എം.എൽ.എ. ഫേസ്ബുക്കിലാണ് പ്രതിക്കൊപ്പമുള്ള മന്ത്രിയുടെ മരുഭൂമിയില്‍ നിന്നുള്ള വിരുന്നിന്റെ ചിത്രം ബല്‍റാം പുറത്ത് വിട്ടത്. ‘ഇവിടത്തെ ടൂറിൽ മാത്രമല്ല, അങ്ങ് വിദേശത്തു പോകുമ്പോഴും ഏതോ ഒരു വളാഞ്ചേരിക്കാരൻ ചുമ്മാ ഇടയിൽ കയറിവന്ന് ഫോട്ടോ എടുക്കും’; എന്ന കുറിപ്പോടെയാണ് ബല്‍റാം ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇന്നലെയും വി.ടി ബല്‍റാം പ്രതിക്കൊപ്പമുള്ള ജലീലിന്റെ ഫോട്ടോകള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. ഔദ്യോഗിക യാത്രകളിലും പ്രതി ഷംസുദ്ദീന്‍ മന്ത്രി കെ.ടി ജലീലിന് കൂടെ നില്‍ക്കുന്ന ഫോട്ടോകളാണ് വി.ടി ബല്‍റാം പുറത്ത് വിട്ടത്. ഷംസുദ്ദീനെ മന്ത്രി സഹായിക്കുന്നുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും ആരോപിച്ചിരുന്നു.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വൗ... ആപ്പിൾ ജ്യൂസ്, ഫ്രൂട്ട്സ്, മരുഭൂമി, ഒട്ടകം, പിന്നെ ചങ്ക് ബ്രോസും.

ഇവിടത്തെ ടൂറിൽ മാത്രമല്ല, അങ്ങ് വിദേശത്തു പോകുമ്പോഴും ഏതോ ഒരു വളാഞ്ചേരിക്കാരൻ ചുമ്മാ ഇടയിൽ കയറിവന്ന് ഫോട്ടോ എടുക്കും.

‘ഇവിടത്തെ ടൂറിൽ മാത്രമല്ല, അങ്ങ് വിദേശത്തും ഏതോ ഒരു വളാഞ്ചേരിക്കാരൻ ചുമ്മാ  കയറിവന്ന് ഫോട്ടോ എടുക്കും’; കെ.ടി ജലീലിനൊപ്പമുള്ള പ്രതിയുടെ പുതിയ ഫോട്ടോ പുറത്ത് വിട്ട് ബല്‍റാം