LiveTV

Live

Kerala

വളാഞ്ചേരി പീഡനം; പ്രതിയും മന്ത്രി കെ.ടി ജലീലും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍

എം.എല്‍.എ ബോര്‍ഡ് വച്ച് കെ.ടി ജലീല്‍ ഉപയോഗിച്ചിരുന്നത് പ്രതി ഷംസുദ്ദീന്റെ ഇന്നോവ കാറാണ്.

വളാഞ്ചേരി പീഡനം; പ്രതിയും മന്ത്രി കെ.ടി ജലീലും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍

വളാഞ്ചേരിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷംസുദ്ദീനും മന്ത്രി കെ.ടി ജലീലും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍.

എം.എല്‍.എ ബോര്‍ഡ് വച്ച് കെ.ടി ജലീല്‍ ഉപയോഗിച്ചിരുന്നത് പ്രതി ഷംസുദ്ദീന്റെ ഇന്നോവ കാറാണ് . തെരഞ്ഞെടുപ്പ് സമയത്ത് മന്ത്രിക്ക് സാമ്പത്തിക സഹായം ചെയ്തിരുന്നത് പ്രതിയാണെന്ന് ആരോപിച്ച് ലീഗ് ജില്ലാ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. ജലീലും പ്രതിയും ഒന്നിച്ചുള്ള ചിത്രം വി.ടി ബല്‍റാം ഇന്നലെ പുറത്ത് വിട്ടിരുന്നു. ഷംസുദ്ദീനെ മന്ത്രി സഹായിക്കുന്നുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും ആരോപിച്ചിരുന്നു .

Also read: വളാഞ്ചേരി പീഡനം; കെ.ടി ജലീലിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

Also read: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി