LiveTV

Live

Kerala

കാസര്‍കോട് നിന്ന് ആളെ കാണാതായ കേസ്; മൂന്ന് മലയാളികളെ കൂടി പ്രതി ചേര്‍ത്തു

അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് എന്‍.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്.

 കാസര്‍കോട് നിന്ന് ആളെ കാണാതായ കേസ്; മൂന്ന് മലയാളികളെ കൂടി പ്രതി ചേര്‍ത്തു

കാസര്‍കോട് നിന്ന് ആളെ കാണാതായ കേസില്‍ മൂന്ന് മലയാളികളെ കൂടി പ്രതി ചേര്‍ത്തു. കൊല്ലം സ്വദേശി മുഹമ്മദ് ഫൈസല്‍ , കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദീഖ്, അഹമ്മദ് അറഫത്ത് എന്നിവരെയാണ് പ്രതി ചേര്‍ത്തത്.

നേരത്തെ പാലക്കാട് നിന്ന് പിടിയിലായ റിയാസിന്റെ കസ്റ്റഡി അപേക്ഷ എന്‍.ഐ.എ കോടതി ഇന്ന് പരിഗണിക്കും . അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് എന്‍.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്.