LiveTV

Live

Kerala

ഇടുക്കി കള്ളവോട്ട്; അന്വേഷണം ആരംഭിച്ചതായി ജില്ലാ കലക്ടർ

ആരോപണ വിധേയനായ സി.പി.എം പ്രവർത്തകനെ ഉടൻ ഹിയറിങിന് വിളിപ്പിക്കും. 

 ഇടുക്കി കള്ളവോട്ട്; അന്വേഷണം ആരംഭിച്ചതായി ജില്ലാ കലക്ടർ

ഇടുക്കി ഉടുമ്പന്‍ചോലയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കള്ള വോട്ട് നടത്തിയെന്ന യു.ഡി.എഫ് പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ കലക്ടർ എച്ച്.ദിനേശന്‍.ആരോപണ വിധേയനായ സി.പി.എം പ്രവർത്തകനെ ഉടൻ ഹിയറിങിന് വിളിപ്പിക്കും. ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. ഉടുമ്പൻചോല പഞ്ചായത്തിലെ 66, 69 ബൂത്തുകളിൽ രഞ്ജിത്ത് എന്ന വ്യക്തി വോട്ട് രേഖപ്പെടുത്തി എന്നും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രണ്ടു തിരിച്ചറിയൽ രേഖ ഉണ്ടാക്കിയെന്നും ഇടുക്കി ഡി.സി.സി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചിരുന്നു. ‌