LiveTV

Live

Kerala

ഗ്ലോബല്‍ ഗെയ്ഡ് ട്രാവല്‍സിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

ഉംറക്കായി പണം വാങ്ങി ഉടമ മുങ്ങിയെന്നാണ് പരാതി. 

ഗ്ലോബല്‍ ഗെയ്ഡ് ട്രാവല്‍സിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

ഗ്ലോബല്‍ ഗെയ്ഡ് ട്രാവല്‍സിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്.ഉംറക്കായി പണം വാങ്ങി ഉടമ മുങ്ങിയെന്നാണ് പരാതി. ഉംറക്കായി പോയ 84 പേര്‍ മക്കയില്‍ കുടുങ്ങി കിടക്കുന്ന വാര്‍ത്ത മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാലക്കാട് പൂചിറയിലെ ഒരു കുടുംബത്തിലെ ഈ കാണുന്ന ആളുകളെല്ലാം ഉംറക്കായി പണം നല്‍കി കാത്തിരിക്കുകയാണ് .ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര പറഞ്ഞ ഇവര്‍ ഉടമ മുങ്ങിയതോടെ പ്രതിസന്ധിയിലായി. ഇവരെ കൂടാതെ ഈ മാസം 9-ാം തിയതി ഉംറക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് മറ്റ് പലരില്‍ നിന്നും പണം വാങ്ങിയതായും പരാതിയുണ്ട്.

പാലക്കാട് ,മേലാറ്റൂര്‍,എറണാകുളം, കോഴിക്കോട് എന്നീ സ്ഥലങ്ങളിലാണ് ഗ്ലോബല്‍ ഗൈഡ് ട്രാവല്‍സ് പ്രവര്‍ത്തിക്കുന്നത്.ട്രാവല്‍ ഓഫീസുകള്‍ അടച്ച് പൂട്ടിയതോടെ ഉംറ തീര്‍ത്ഥാടനത്തിന് പോകാന്‍ പണം നല്‍കിയവര്‍ വഞ്ചിതരായി. പലരുടെയും പാസ്പോര്‍ട്ട് അടക്കമുഉള്ള രേഖകളും തിരികെ ലഭിക്കാനുണ്ട്.