LiveTV

Live

Kerala

ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസില്‍ പോള്‍ തേലക്കാട് മൊഴി നല്‍കും

രാവിലെ 11 മണിയോടെ ആലുവ ഡി.വൈ.എസ്.പി ഓഫീസിലെത്തിയാണ് തേലക്കാട് മൊഴി നല്‍കുക. 

 ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസില്‍  പോള്‍ തേലക്കാട്  മൊഴി നല്‍കും

സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസില്‍ ഫാദര്‍ പോള്‍ തേലക്കാട് ഇന്ന് മൊഴി നല്‍കും. രാവിലെ 11 മണിയോടെ ആലുവ ഡി.വൈ.എസ്.പി ഓഫീസിലെത്തിയാണ് തേലക്കാട് മൊഴി നല്‍കുക. ബാങ്ക് രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞിരുന്നുവെങ്കിലും രേഖയുടെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് മൊഴിയെടുക്കുന്നത്. തന്റെ കയ്യില്‍ ലഭിച്ച രേഖകള്‍ ആധികാരികത ഉറപ്പില്ലെന്ന് അറിയിച്ചാണ് ബിഷപ്പ് ജേക്കബ് മനത്തോടത്തിന് കൈമാറിയതെന്നാണ് പോള്‍ തേലക്കാടിന്റെ വിശദീകരണം.