LiveTV

Live

Kerala

ശക്തമായ മഴക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴ സാധ്യത പരിഗണിച്ച് 6, 7 തിയതികളില്‍ ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ശക്തമായ മഴക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ഏഴാം തിയതി വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ശക്തമായ മഴ സാധ്യത പരിഗണിച്ച് 6, 7 തിയതികളില്‍ ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട്, പുതുച്ചേരി തീരങ്ങളില്‍ 35 മുതല്‍ 45 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.