LiveTV

Live

Kerala

ഭാര്യയെയും കുഞ്ഞിനെയും തീ കൊളുത്തി കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

പൊള്ളലേറ്റ ബിന്ദുവിന്റെ മാതാവിന്റെ നില ഗുരുതരമാണ്.

ഭാര്യയെയും കുഞ്ഞിനെയും തീ കൊളുത്തി കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

എറണാകുളം കളമശ്ശേരിയിൽ ഭാര്യയേയും കുഞ്ഞിനെയും തീ കൊളുത്തി കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ സ്വദേശി സജി ,ഭാര്യ ബിന്ദു , ഇവരുടെ ഒന്നര വയസ് പ്രായമായ മകൻ എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ ബിന്ദുവിന്റെ അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

എറണാകുളം കൊച്ചിൻ യൂണിവേഴ്സിറ്റി വിദ്യാനഗറിലാണ് ഭാര്യയേയും കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തത്. പുലർച്ചെ രണ്ട് മണിയോടെ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ആനന്ദവല്ലിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ സംഭവസ്ഥലത്തെത്തി. നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ബിന്ദുവും ഒന്നര വയസ്സുള്ള മകനും മരണപ്പെട്ടിരുന്നു. കിടന്നുറങ്ങുകയായിരുന്ന ഭാര്യയേയും മകനെയും പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം സജി തൂങ്ങി മരിക്കകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊള്ളലേറ്റ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇവർക്ക് 60 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഒഴിഞ്ഞ മദ്യ കുപ്പിയും മറ്റും കണ്ടെടുത്തിട്ടുണ്ട്. കുടുംബ വഴക്കാവാം സംഭവത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.