LiveTV

Live

Kerala

മീഡിയവണ്‍ സ്നേഹസ്പര്‍ശത്തില്‍ അനാഥ കുടുംബത്തിന് വീടൊരുങ്ങി

ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം കണിയാപുരത്ത് സീനക്കും മകൾ റസിയക്കും വീട് ലഭിച്ചത്.

 മീഡിയവണ്‍ സ്നേഹസ്പര്‍ശത്തില്‍ അനാഥ കുടുംബത്തിന് വീടൊരുങ്ങി

മീഡിയവൺ സ്നേഹസ്പർശം പരിപാടി വഴി ലഭിച്ച സഹായത്താൽ അനാഥ കുടുംബത്തിന് വീടൊരുങ്ങി. ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം കണിയാപുരത്ത് സീനക്കും മകൾ റസിയക്കും വീട് ലഭിച്ചത്.

കണിയാപുരം കുന്നിനകം ജമാഅത്തെ ഇസ്ലാമി ആലുംമൂട് യൂണിറ്റ് ഈ കുടുംബത്തിന് കൂരയൊരുക്കാൻ ശ്രമം ആരംഭിച്ചപ്പോൾ മീഡിയവൺ സ്നേഹസ്പർശം പ്രേക്ഷകർ സഹായത്തിനെത്തി. ഉദാരമതികൾ കൂടി ഒത്തു പിടിച്ചപ്പോൾ 500 ചതുരശ്ര അടിയിൽ വീടൊരുങ്ങി. ഈ വർഷത്തെ റമദാനിൽ സ്വന്തം വീട്ടിൽ അന്തിയുറങ്ങാനാവുന്നതിന്റെ സന്തോഷത്തിലാണ് സീനയും മകളും. ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്റ് എച്ച് ഷഹീർ മൗലവി സീനയ്ക്ക് താക്കോൽ കൈമാറി. നാട്ടുകാരും സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു.