LiveTV

Live

Kerala

വളാഞ്ചേരി പീഡനം; കെ.ടി ജലീലിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

പ്രതിയായ സി.പി.എം സ്വതന്ത്ര കൌണ്‍സിലര്‍ ഷംസുദ്ദീനെ സഹായിക്കുന്നത് മന്ത്രി ജലീലാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഷംസുദ്ദീനും മന്ത്രിയും ഉറ്റ സുഹൃത്തുക്കളാണ്

വളാഞ്ചേരി പീഡനം; കെ.ടി ജലീലിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

വളാഞ്ചേരിയിലെ സി.പി.എം കൗൺസിലർ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. സഹായം അഭ്യർത്ഥിച്ചിട്ടും മന്ത്രി ഇടപെട്ടില്ല. പ്രതിയും മന്ത്രിയും ഉറ്റസുഹൃത്തുക്കളാണ്. പരാതി നല്‍കിയപ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. പ്രതിയെ കണ്ടെത്താൻ ഉടൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ് അറിയിച്ചു.

പരാതി നല്‍കിയപ്പോള്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നുവെന്ന വെളിപ്പെടുത്തലിനൊപ്പമാണ് മന്ത്രി കെ.ടി ജലീലിനെതിരെ പെണ്‍കുട്ടിയുടെ സഹോദരി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. തന്റെ ഭര്‍ത്താവിനെ കേസില്‍ പ്രതിയാക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. കുട്ടിയെ കാണാതായ വിവരം അറിയിച്ചിട്ടും മന്ത്രി ജലീല്‍ അനങ്ങിയില്ല. ജലീല്‍ പറഞ്ഞിരുന്നെങ്കില്‍ പൊലീസ് അന്വേഷണം നടത്തുമായിരുന്നു. വിദേശത്തുള്ള പ്രതിയെ കണ്ടെത്താന്‍ ഉടൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും വിമാനത്താവളങ്ങളിൽ വിവരം കൈമാറുമെന്നും പൊലീസ് അറിയിച്ചു.

Also read: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി

Also read: സി.പി.എം കൗണ്‍സിലര്‍ പതിനാറുകാരിയെ പീഡിപ്പിച്ചതായി പരാതി