LiveTV

Live

Kerala

കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം

കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതായി കോഴിക്കോട് വലിയ ഖാദി സ്ഥിരീകരിച്ചു

കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം

മാസപ്പിറവി കണ്ടതോടെ കേരളത്തില്‍ നാളെ റമദാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതായി കോഴിക്കോട് വലിയ ഖാദി സ്ഥിരീകരിച്ചു.

മാസപ്പിറവി കണ്ടതിന്റെ പശ്ചാതലത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ്‌ ജിഫ്‌രി മുത്ത്കോയ തങ്ങൾ, പ്രൊ. ആലികുട്ടി മുസ്‌ലിയാർ, കോഴിക്കോട് വലിയ ഖാദി പാണക്കാട് സയ്യിദ്‌ നാസിർ ഹയ്യ് ശിഹാബ് തങ്ങൾ, കാപ്പാട് ഖാദി പി.കെ. ശിഹാബുദീൻ ഫൈസി, കോഴിക്കോട് ഖാദി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങൾ ജമലുലൈലി, ഖാദി ഇമ്പിച്ചമ്മദ് ഹാജി എന്നിവരും അറിയിച്ചു.

കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം

നാളെ വ്രതാരംഭമായിരിക്കുമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.