LiveTV

Live

Kerala

യോഗ്യതയില്ലാത്തവര്‍ നേതാക്കളായതിന്റെ നിരാശ പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് കെ.മുരളീധരന്‍

നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് പുതിയ കമ്മിറ്റിയാകണം നേതൃത്വം നല്‍കേണ്ടതെന്നും മുരളീധരന്‍

യോഗ്യതയില്ലാത്തവര്‍ നേതാക്കളായതിന്റെ നിരാശ പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് കെ.മുരളീധരന്‍

സംസ്ഥാനത്ത് യോഗ്യതയില്ലാത്തവര്‍ നേതാക്കളായതിന്റെ നിരാശ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് കെ മുരളീധരന്‍. കേരളത്തില്‍ എല്ലാ തലത്തിലും ഈ നിരാശ പ്രകടമാണ്. ഇതിന് രോഗമറിഞ്ഞ് ചികിത്സവേണം, തൊലിപ്പുറ ചികിത്സ കൊണ്ട് കാര്യമുണ്ടാകില്ല. നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് പുതിയ കമ്മിറ്റിയാകണം നേതൃത്വം നല്‍കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. മീഡിയവണ്‍ വ്യൂപോയിന്‍റിലാണ് മുരളീധരന്‍റെ പ്രതികരണം.