LiveTV

Live

Kerala

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഈ വർഷത്തെ ആദ്യ തീർത്ഥാടക സംഘം ജൂലൈ ആദ്യവാരം പുറപ്പെടും 

ഹജ്ജ് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 6ന് കോഴിക്കോട് നടക്കും.

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഈ വർഷത്തെ ആദ്യ തീർത്ഥാടക സംഘം ജൂലൈ ആദ്യവാരം പുറപ്പെടും 

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഈ വർഷത്തെ ആദ്യ തീർത്ഥാടക സംഘം ജൂലൈ ആദ്യവാരം പുറപ്പെടും. കേന്ദ്ര ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മഖ്സൂദ് അഹ്മദ്ഖാന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെ ഒരുക്കങ്ങൾ വിലയിരുത്തി. ഹജ്ജ് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 6ന് കോഴിക്കോട് നടക്കും.

സംസ്ഥാനത്ത് നിന്ന് ഇത്തവണ 13194 തീർത്ഥാടകരാണ് ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുതുതായി അനുവദിച്ചത് പ്രകാരം കേരളത്തിൽ 2000 ഹാജിമാർക്ക് കൂടി ഇത്തവണ അവസരം ലഭിക്കുന്നുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഈ വർഷത്തെ ആദ്യ തീർത്ഥാടക സംഘം ജൂലൈ ആദ്യവാരം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ആദ്യം മദീനയിലേക്കുള്ള യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്.

കേന്ദ്ര ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മഖ്സൂദ് അഹ്മദ് ഖാൻ ഹജ്ജ് യാത്രാസൗകര്യങ്ങൾ ഉൾപ്പടെയുള്ള ക്രമീകരണങ്ങൾ വിലയിരുത്തി. കേരളത്തിലെ തീർത്ഥാടകർക്ക് മികച്ച സൗകര്യമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് നിന്നുള്ള എംബാർക്കേഷൻ പോയന്റ് ഇത്തവണ പുനരാരംഭിച്ചിട്ടുണ്ട്.