LiveTV

Live

Kerala

പ്രണയം നടിച്ച് പീഡനം; അറസ്റ്റിലായവരില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവും

ഡി.വൈ.എഫ്.ഐ മറ്റത്തൂര്‍ ബ്ളോക്ക് കമ്മിറ്റി അംഗം ശ്രീകാന്ത്, കുളത്തൂര്‍ സ്വദേശി സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. 

പ്രണയം നടിച്ച് പീഡനം; അറസ്റ്റിലായവരില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവും

പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ തൃശൂര്‍ കൊരട്ടിയില്‍ ഡി വൈ എഫ് ഐ പ്രാദേശിക നേതാവുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ മറ്റത്തൂര്‍ ബ്ളോക്ക് കമ്മിറ്റി അംഗം ശ്രീകാന്ത്, കുളത്തൂര്‍ സ്വദേശി സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. പ്രണയം നടിച്ച് സന്ദീപ് തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ശ്രാകാന്തിന് പീഡിപ്പിക്കാന്‍ അവസരമൊരുക്കുകയുമായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.