LiveTV

Live

Kerala

തുമ്പോളിൽ വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തിയ സംഭവത്തിൽ 7 പേർ പിടിയിൽ 

ഈസ്റ്റർ ദിനത്തിൽ ഉണ്ടായ സംഘർഷത്തിന്റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി

 തുമ്പോളിൽ വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തിയ സംഭവത്തിൽ 7 പേർ പിടിയിൽ 

ആലപ്പുഴ തുമ്പോളിൽ വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തിയ സംഭവത്തിൽ 7 പേർ പിടിയിൽ. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരെക്കുടി ഇനി പിടികൂടാനുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സുഭാഷ്, ഷിബിൻ, അരുൺ മുരളീധരൻ, അജിത്ത്, ആദർശ്, മണികണ്ഠൻ, ജിനീഷ് എന്നിവരാണ് പിടിയിലായത്.

ഈസ്റ്റർ ദിനത്തിൽ ഉണ്ടായ സംഘർഷത്തിന്റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. മൂന്നും നാലും പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഭവനഭേതനം, സംഘം ചേർന്നുള്ള ആക്രമണം എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ പ്രൈവറ്റ് പ്രോപ്പർട്ടി ഡാമേജ് ആക്ടിലെ നാലാം വകുപ്പും ചേർത്തിട്ടുണ്ട്.

ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് തുമ്പോളിൽ പ്രതികൾ അക്രമം അഴിച്ചുവിട്ടത്. അക്രമത്തിൽ പതിനഞ്ചോളം വാഹനങ്ങൾക്കും രണ്ട് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആലപ്പുഴ നോർത്ത് സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.