LiveTV

Live

Kerala

പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ അപാകതയില്‍ നടപടി ഉറപ്പെന്ന് മന്ത്രി ജി.സുധാകരന്‍

പാലം അപകടത്തിലായതില്‍ എഞ്ചിനിയർമാർക്കും ആർ.ബി.ഡി.സിക്കും പങ്കുണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു

പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ അപാകതയില്‍ നടപടി ഉറപ്പെന്ന്  മന്ത്രി ജി.സുധാകരന്‍

പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ അപാകതയില്‍ നടപടി ഉറപ്പെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ഇതിനു ഉത്തരവാദികൾ ആയവരെ കണ്ടെത്താൻ വിജിലൻസ് അന്വേഷണം നടത്തും. പാലം അപകടത്തിലായതില്‍ എഞ്ചിനിയർമാർക്കും ആർ.ബി.ഡി.സിക്കും പങ്കുണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു.

പാലാരിവട്ടം മോൽപ്പാല നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഗുരുതര ക്രമക്കേട് നടന്നെന്നായിരുന്നു മോൽപ്പാലം സന്ദർശിച്ച മന്ത്രി ജി.സുധാകരന്റെ ആദ്യ പ്രതികരണം. റോഡ്സ് ആന്‍റ് ബ്രിഡ്ജ് ഡെവലപ്മെന്റ് കോര്‍പ്പറേഷനും മുഴുവൻ എഞ്ചിനിയർമാർക്കും സംഭവത്തിൽ പങ്കുണ്ടന്നും മേല്‍നോട്ട ചുമതലയുള്ള കിറ്റ്ക്കോ ഉത്തരവാദിത്വം മറന്ന് കണ്ണടച്ചന്നും ജി.സുധാകരന്‍ കുറ്റപ്പെടുത്തി.

നിര്‍മ്മാണം പൂര്‍ത്തികരിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ മേല്‍പ്പാലം അപകടത്തിലായതിനു പിന്നില്‍ എഞ്ചിനിയർമാർക്കും ആര്‍.ബി.ഡി.സിക്കും പങ്കുണ്ട്. സംഭവത്തില്‍ വീഴ്ച വരുത്തിയവർ ആരാണെന്ന് കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.