LiveTV

Live

Kerala

നവോത്ഥാന ചർച്ചകൾ ഉയർന്ന് വരണമെന്ന് പത്മകുമാർ

അതിനു അനുസരിച്ചുള്ള ചര്‍ച്ച ഓരോ മേഖലയിലും ഉയര്‍ന്നു വരണം. നിലപാട് ഏകപക്ഷീയമാകാന്‍ പാടില്ല. 

നവോത്ഥാന ചർച്ചകൾ ഉയർന്ന് വരണമെന്ന് പത്മകുമാർ

നവോത്ഥാനം എല്ലാ മേഖലയിലും ഉയര്‍ന്നു വരേണ്ടതാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. അതിനു അനുസരിച്ചുള്ള ചര്‍ച്ച ഓരോ മേഖലയിലും ഉയര്‍ന്നു വരണം. നിലപാട് ഏകപക്ഷീയമാകാന്‍ പാടില്ല. ഓരോ മേഖലകളിലുള്ളവരുമായി ചര്‍ച്ച ചെയ്തു വേണം അത് നടപ്പാക്കാനെന്നും അദ്ദേഹം പറഞ്ഞു. ബുര്‍ഖ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പത്മകുമാറിന്റെ പ്രതികരണം.

ഓരോ മേഖലയിലും നവോത്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. ഓരോരുത്തര്‍ക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ട്. അതു പരിഗണിക്കുകയും പരിശോധിക്കുകയും വേണം. നിലപാട് ഏകപക്ഷീയമാകാന്‍ പാടില്ല. ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതിയില്‍ നിന്നും അന്തിമ വിധി വരേണ്ടതുണ്ട്. തനിക്ക് വ്യക്തമായ അഭിപ്രായം ഇക്കാര്യത്തിലുണ്ടെങ്കിലും പ്രസിഡന്റ് സ്ഥാനത്തിരുന്ന് അതു പറയുന്നില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാരും കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.