LiveTV

Live

Kerala

തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ കെ.പി.സി.സി നേതൃയോഗങ്ങള്‍ ചേരും

ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ ഒരുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും ഉയരും

തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ കെ.പി.സി.സി നേതൃയോഗങ്ങള്‍ ചേരും

തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ കെ.പി.സി.സി നേതൃയോഗങ്ങള്‍ ചേരും. ഈ മാസം 14ന് രാവിലെ കെ.പി.സി.സി ഭാരവാഹികളുടെയും സ്ഥാനാര്‍ഥികളുടെയും യോഗവും ഉച്ചക്ക് ശേഷം രാഷ്ട്രീയകാര്യ സമിതിയും ചേരും. പുനസംഘടനാ ചര്‍ച്ചകള്‍ക്കും കോണ്‍ഗ്രസ് തുടക്കമിടും.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ഔദ്യോഗിക വിലയിരുത്തലുകള്‍ നടത്തിയിട്ടില്ല. 14ന് ചൊവ്വാഴ്ച ചേരുന്ന യോഗത്തിന്‍റെ പ്രധാന അജണ്ട പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ വിലയിരുത്തല്‍ തന്നെ. ബൂത്ത് തല, മണ്ഡല തല റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും വിലയിരുത്തുക. കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്‍റുമാര്‍, പാര്‍ലമെന്‍റിലേക്ക് മത്സരിച്ച സ്ഥാനാര്‍ഥികള്‍ എന്നിവാര‍് ചൊവ്വാഴ്ച രാവിലെ 10ന് കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

വിജയസാധ്യത വിലയിരുത്തുന്നതോടൊപ്പം പല മണ്ഡലങ്ങളിലെയും പ്രവര്‍ത്തനങ്ങളുടെ ഏകോപനങ്ങളിലുണ്ടായ വീഴ്ചകള്‍ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ ഉന്നയിച്ച പരാതികളും യോഗം പരിഗണിക്കും. ഉച്ചക്ക് മൂന്നിനാണ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചേരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ ഒരുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും ഉയരും. തെരഞ്ഞെടുപ്പ് വന്നതനിനാല്‍ മരവിപ്പിച്ച് വെച്ച കെ.പി.സി.സി പുനസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് 14ലെ നേതൃയോഗങ്ങള്‍ തുടക്കമിടും. വൈസ് പ്രസിഡന്‍റുമാരെ നിലനിര്‍ത്തണോ പൊതുവെ ഭാരവാഹികളുെടെ എണ്ണം കുറക്കണോ എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ പുനസംഘടനാ ചര്‍ച്ചകളില്‍ ഇടംപിടിക്കും.