LiveTV

Live

Kerala

മാവേലിക്കരയിൽ ജയിൽപ്പുള്ളിയുടെ പേരിലും കള്ളവോട്ടെന്ന് ആരോപണം

വിദേശത്തുള്ള നിരവധി വോട്ടർമാരുടെ പേരിൽ കള്ളവോട്ടുകൾ ചെയ്‌തുവെന്ന പുതിയ കണക്കുകൾ യു.ഡി.എഫും എൻ.ഡി.എയും ജില്ലാ വരണാധികാരിക്ക് നൽകി.

 മാവേലിക്കരയിൽ ജയിൽപ്പുള്ളിയുടെ പേരിലും കള്ളവോട്ടെന്ന് ആരോപണം

മാവേലിക്കരയിൽ ജയിൽപ്പുള്ളിയുടെ പേരിലും കള്ളവോട്ട് നടന്നതായി ആരോപണം. മാവേലിക്കര മണ്ഡലത്തിലെ എൺപത്തിരണ്ടാം നമ്പർ ബൂത്തിൽ ആൾമാറാട്ടം നടന്നുവെന്ന പരാതിയുമായി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വിദേശത്തുള്ള നിരവധി വോട്ടർമാരുടെ പേരിൽ കള്ളവോട്ടുകൾ ചെയ്‌തുവെന്ന പുതിയ കണക്കുകൾ യു.ഡി.എഫും എൻ.ഡി.എയും ജില്ലാ വരണാധികാരിക്ക് നൽകി.

സതീശനാണ് മാവേലിക്കര മണ്ഡലത്തിലെ എൺപത്തിരണ്ടാം നമ്പർ ബൂത്തിൽ മുപ്പത്തിമൂന്നാം ക്രമനമ്പരിലുള്ള വോട്ടർ. ഇയാൾ അബ്കാരി കേസിൽ പൂജപ്പുര ജയിലിലാണെന്നും സതീശന്റെ വോട്ട് മറ്റൊരാൾ ചെയ്തുവെന്നുമാണ് യു.ഡി.എഫ് ആരോപണം. തെക്കേക്കര പഞ്ചായത്ത്‌ എൽ.ഐ.സി കോളനിയിലെ ശരത്താണ് കള്ളവോട്ട് ചെയ്തതെന്നും ഇയാൾ ഇടതുമുന്നണി പ്രവർത്തകനാണെെന്നും യു.ഡി.എഫിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ആരോപിച്ചു.

കുറത്തികാട് 77-ാം നമ്പര്‍ ബൂത്തിൽ വിദേശത്തുള്ള യുവതിയുടെ പേരിൽ കള്ളവോട്ട് ചെയ്തുവെന്ന പരാതിയിൽ വരണാധികാരിക്ക് മുൻപിൽ യു.ഡി.എഫ് തെളിവുകൾ ഹാജരാക്കി. സി.പി.എം പ്രാദേശിക നേതാവിന്റെ മരുമകളായ വീണയുടെ വോട്ടാണ് എൽ.ഡി.എഫ് പ്രവർത്തക ചെയ്തതെന്നായിരുന്നു കോൺഗ്രസ് ആരോപണം. വീണയുടെ കുടുംബാംഗത്തെയും ഹിയറിങ്ങിനു വിളിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ കൂടി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന് കലക്ടർ വ്യക്തമാക്കി.