LiveTV

Live

Kerala

കേരളത്തില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലെ പ്രീമിയം തുക അപര്യാപ്തം; ഡോ ആസാദ് മൂപ്പന്‍ 

കുറഞ്ഞ പ്രീമിയം കാരണം പല ആശുപത്രികളും പദ്ധതിയുടെ ഭാഗമാകാന്‍ മടിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ മെച്ചപ്പെട്ട പാക്കേജ് നല്‍കുന്നുണ്ട്

കേരളത്തില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലെ പ്രീമിയം തുക അപര്യാപ്തം; ഡോ ആസാദ് മൂപ്പന്‍ 

കേരളത്തില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലെ പ്രീമിയം തുക അപര്യാപ്തമെന്ന് ഡോ ആസാദ് മൂപ്പന്‍. ഇതുമൂലം ജനങ്ങള്‍ക്ക് മതിയായ ചികിത്സ ലഭ്യമാകാനിടയില്ലെന്നതിനാല് തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഡല്‍ഹിയില്‍ ഹെല്‍ത്ത് കെയര്‍ കമ്മിറ്റില്‍ നടത്തിയ പ്രഭാഷണത്തിലാണ് ആസാദ് മൂപ്പന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

കേരളത്തില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലെ പ്രീമിയം തുക അപര്യാപ്തം; ഡോ ആസാദ് മൂപ്പന്‍ 

ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 2000 രൂപയാണ് പ്രീമിയം തുക. ടെണ്ടറില്‍ പങ്കെടുത്ത മറ്റ് കന്പനികള്‍ പ്രീമിയം തുകയായി 7000 മുതല്‍ 8000 രൂപവരെ ക്വട്ടേഷന്‍ നല്‍കിയപ്പോള്‍ കുറഞ്ഞ തുക നല്‍കിയ റിലയന്‍സിന് സര്‍ക്കാര്‍ കരാര്‍ ഏല്‍പ്പിക്കുകയായിരുന്നു. സര്‍ക്കാരിന് സാന്പത്തികലാഭമുണ്ടെങ്കിലും മിക്ക സ്വകാര്യ ആശുപത്രികളും രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന സ്ഥിതി വരും.

ഫലത്തില്‍ പദ്ധതിയുടെ ഗുണം പൂര്‍ണമായി കിട്ടാതെ വരുമെന്നും ഡോ ആസാദ് മൂപ്പന്‍ പറയുന്നു. കുറഞ്ഞ പ്രീമിയം കാരണം പല ആശുപത്രികളും പദ്ധതിയുടെ ഭാഗമാകാന്‍ മടിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ മെച്ചപ്പെട്ട പാക്കേജ് നല്‍കുന്നുണ്ട്. ഡല്‍ഹിയില്‍ നടന്ന ഹെല്‍ത്ത് കെയര്‍ സമ്മിറ്റില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്താനെത്തിയതായിരുന്നു ആസ്റ്റര്‍ ഡിഎം ഹെല്‍ത്കെയര്‍ മാനേജിങ് ഡയറക്ടര്‍ ഡോ ആസാദ് മൂപ്പന്‍.