LiveTV

Live

Kerala

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും പ്രതിസന്ധി; എംപാനല്‍ ഡ്രൈവര്‍മാരുടെ ശമ്പളം മുടങ്ങി

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഇന്നലെ ഏഴ് സർവീസുകൾ മുടങ്ങി.

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും പ്രതിസന്ധി; എംപാനല്‍ ഡ്രൈവര്‍മാരുടെ ശമ്പളം മുടങ്ങി

സ്ഥിരം ഡ്രൈവർമാർക്ക് ശമ്പളം നൽകിയിട്ടും എംപാനൽ ഡ്രൈവർമാർക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി. എംപാനല്‍ ഡ്രൈവര്‍മാര്‍ പലരും ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ദീര്‍ഘദൂര സർവീസുകളടക്കം മുടങ്ങുന്ന സാഹചര്യമാണുള്ളത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഇന്നലെ ഏഴ് സർവീസുകൾ മുടങ്ങി.

ഏപ്രിൽ മാസം റെക്കോർഡ് വരുമാനം കിട്ടിയിട്ടും എംപാനൽ ഡ്രൈവർമാർക്ക് ദുരിതകാലം. പിരിച്ചുവിടൽ ഭീഷണിക്ക് പുറമെ ശമ്പളവും മുടങ്ങി. സ്ഥിരം ഡ്രൈവർമാർക്ക് ശമ്പളം ലഭിച്ചതിനാൽ സാമ്പത്തിക ബുദ്ധിമുട്ടല്ല ഇതിന് പിന്നിലെന്നാണ് എംപാനലുകാർ പറയുന്നത്. മാർച്ച് മാസത്തെ ശമ്പളത്തിന്റെ ബാക്കിയും കിട്ടാനുണ്ട്.

ശമ്പളം കിട്ടാതായതോടെ എംപാനലുകാർ പലരും ഡ്യൂട്ടിക്ക് ഹാജരാകുന്നില്ല. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഇന്നലെ ദീർഘദൂര ബസുൾപ്പെടെ ഏഴ് സർവീസുകൾ മുടങ്ങി. എം പാനൽ ഡ്രൈവർമാർ കൂട്ടത്തോടെ വരാതിരുന്നാൽ അത് വലിയ തോതിൽ സർവീസുകളെ ബാധിക്കും. അതിനിടെ എംപാനൽ ഡ്രൈവർമാരെ ഒഴിവാക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ 15വരെ ഹൈക്കോടതി സാവകാശം അനുവദിച്ചിട്ടുണ്ട്.