LiveTV

Live

Kerala

തൊടുപുഴയില്‍ വീണ്ടും പ്രായപൂര്‍ത്തിയാത്ത കുട്ടിക്ക് മര്‍ദ്ദനം; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍ 

കൂട്ടുകാരനൊപ്പം കളിക്കാന്‍ പോയതിനാണ് പതിനാലു വയസുകാരന് അമ്മയുടെ സുഹൃത്തും ബന്ധുവുമായ ആള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

തൊടുപുഴയില്‍ വീണ്ടും പ്രായപൂര്‍ത്തിയാത്ത കുട്ടിക്ക് മര്‍ദ്ദനം; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍ 

തൊടുപുഴയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ക്രൂരപീഡനം. കുട്ടിയുടെ അമ്മയുടെ സുഹൃത്തും ബന്ധുവുമായ പട്ടയം കവല സ്വദേശി ജയേഷിനെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കൂട്ടുകാരനൊപ്പം കളിക്കാന്‍ പോയതിനാണ് പതിനാലു വയസുകാരന് അമ്മയുടെ സുഹൃത്തും ബന്ധുവുമായ ആള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയുടെ ശസ്ത്രക്രിയ നടത്തിയ വയറിന്‍റെ ഭാഗത്തും പുറത്തും ക്രൂരമായി ഇടിക്കുകയും, ഫ്രിഡ്ജിനിടയില്‍ വെച്ച് മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ബന്ധുവിനൊപ്പം കുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പട്ടയംകവല സ്വദേശി ജയേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് നിര്‍ദ്ദേശ പ്രകാരം ആശുപത്രിയില്‍ ചികില്‍സ തേടിയ പതിനാല് വയസുകാരനെ ഇന്ന് വീട്ടിലേക്ക് മാറ്റി. ഒരുമാസം മുമ്പാണ് തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദ്, ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം ഉണ്ടായത്.