LiveTV

Live

Kerala

ദീപ നിശാന്തിന്റെ കവിതാ മോഷണം: പ്രിന്‍സിപ്പാളിന് യു.ജി.സിയുടെ നോട്ടീസ്

കവിത മോഷണത്തിൽ കോളജ് തലത്തിൽ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ആ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും നോട്ടീസില്‍ പറയുന്നു

ദീപ നിശാന്തിന്റെ കവിതാ മോഷണം: പ്രിന്‍സിപ്പാളിന് യു.ജി.സിയുടെ നോട്ടീസ്

ദീപ നിശാന്തിന്റെ കവിത മോഷണത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വര്‍മ കോളജ് പ്രിന്‍സിപ്പാളിന് യു.ജി.സി നോട്ടീസ് അയച്ചു. എന്തെങ്കിലും അന്വേഷണം ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടോയെന്ന് നോട്ടീസില്‍ ചോദിക്കുന്നു.

കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് റിപ്പോർട്ട് നൽകണം. കവിത മോഷണത്തിൽ കോളജ് തലത്തിൽ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ആ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും നോട്ടീസില്‍ പറയുന്നു. അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തുള്ള പരാതിയിലാണ് യു.ജി.സി ഇടപെടൽ.