LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസിലെ വിചാരണക്ക് സ്റ്റേ 

നടി ആക്രമണത്തിനിരയായ സമയത്തെ നിര്‍ണായക ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമായതിന് ശേഷം മാത്രമേ ഇനി വിചാരണ തുടങ്ങുകയുളളു.

നടിയെ ആക്രമിച്ച കേസിലെ വിചാരണക്ക് സ്റ്റേ 

നടിയെ ആക്രമിച്ച കേസിലെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. മുഖ്യതെളിവായ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. മെമ്മറി കാർഡ് തൊണ്ടിമുതലാണോ രേഖയാണോ എന്നതില്‍ വിശദമായ വാദം പറയണമെന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തു.

നടി ആക്രമണത്തിനിരയായ സമയത്തെ നിര്‍ണായക ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമായതിന് ശേഷം മാത്രമേ ഇനി വിചാരണ തുടങ്ങുകയുളളു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഇന്ന് സ്റ്റേ ചെയ്തു. വേനലവധിക്ക് ശേഷം ജൂലൈ മൂന്നാം വാരമാണ് ദിലീപിന്‍റെ ഹർജി ഇനി വീണ്ടും പരിഗണിക്കുക.

മെമ്മറി കാര്‍ഡ് തൊണ്ടിമുതലല്ല രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അതിന്‍റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്‍റെ വാദം. ഈ വാദത്തെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ എതിർത്തിരുന്നു. മെമ്മറി കാർഡ് തൊണ്ടിമുതലാണ് എന്നായിരുന്നു ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാട്. എന്നാൽ ഇക്കാര്യം സുപ്രീംകോടതിയിൽ സർക്കാർ ഇന്ന് വ്യക്തമാക്കിയില്ല. പകരം വിഷയത്തിൽ കൂടുതൽ വാദം പറയണം എന്ന് നിലപാടെടുക്കുകയായിരുന്നു.