LiveTV

Live

Kerala

പൊലീസിലെ കള്ളവോട്ടില്‍ രഹസ്യാന്വേഷണ വിഭാഗം മൊഴി രേഖപ്പെടുത്തി

ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലെ പൊലീസുകാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. 

പൊലീസിലെ കള്ളവോട്ടില്‍ രഹസ്യാന്വേഷണ വിഭാഗം മൊഴി രേഖപ്പെടുത്തി

പൊലീസിലെ കള്ളവോട്ടില്‍ രഹസ്യാന്വേഷണ വിഭാഗം മൊഴി രേഖപ്പെടുത്തി. ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലെ പൊലീസുകാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് അസോസിയേഷന്‍ നേതാക്കളുടെ പങ്കിന്റെ തെളിവുകള്‍ ലഭിച്ചില്ല.

ഇന്ത്യാ റിസര്‍വ് ബററാലിയനില്‍ ഉള്‍പ്പെട്ട 3 പൊലീസുകാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ബാലറ്റ് സമാഹരിക്കാന്‍ ഇവര്‍ ആഹ്വാനം ചെയ്തായുള്ംള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൊഴി എടുത്തത്. എല്ലാ വരും സമ്മതിദാന അവകാശം ഉപയോഗഹിക്കണമെന്ന ഉദ്ദേശത്തോടെയാണ് വാട്സാപ്പില്‍ സന്ദേശം പ്രചരിപ്പിച്ചതെന്നാണ് പൊലീസുകാര്‍ നല്‍കിയ മൊഴി. എന്നാല്‍ അസോസിയേഷന്റെ സംസ്ഥാന നേതാക്കള്‍ ഇതില്‍ ഉള്‍പ്പെട്ടതിനുള്ള തെളിവ് രഹസ്യാന്വേഷ വിഭാഗത്തിന് ലഭിച്ചില്ല. അസോസിയേഷന്‍ ഭാരവാഹികളുടെ മൊഴി നേരത്തെ തന്നെ സ്പെഷ്യല്‍ ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ കൂട്ടത്തോടെ സമാഹരിച്ച് എല്‍.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തെന്ന ആരോപണം നാല് ദിവസം മുമ്പാണ് ഉയര്‍ന്ന് വന്നത്. ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ മേല്‍ നോട്ടത്തിലാണ് സംഭവത്തില്‍ അന്വേഷണം നടക്കുന്നത്.