LiveTV

Live

Kerala

ഒഡിഷ സ്വദേശിനിയുടെയും കുഞ്ഞിന്റെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ഒഡീഷ സ്വദേശിനിയായ യുവതിയുടേയും കുഞ്ഞിന്റെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ഒഡിഷ സ്വദേശിനിയുടെയും കുഞ്ഞിന്റെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കോഴിക്കോട് മാങ്കാവിനടുത്തുള്ള തൃശാലക്കുളത്ത് വാടക വീട്ടിൽ യുവതിയെയും മകളെയും തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശിനിയായ രൂപാലിയ, മൂന്ന് വയസുകാരിയായ മകള്‍ ആരാധ്യ എന്നിവരാണെന്ന് മരിച്ചത്. സംഭവത്തെ കുറിച്ച് കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒഡീഷ സ്വദേശിയായ അനിൽ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയ, രൂപാലയുടെ മൂന്ന് വയസ്കാരിയായ മകൾ ആരാധ്യ എന്നിവരെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെയാണ്.

ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച ശേഷം രൂപാലിയ ഒഡീഷ സ്വദേശിയായ അനില്‍ ബിക്കാരി ദാസിനൊപ്പം കഴിഞ്ഞ ഡിസംബർ മാസം മുതലാണ് കോഴിക്കോട് മാങ്കാവിനടുത്തുള്ള തൃശാലക്കുളത്ത് വാടകയ്ക്ക് താമസം തുടങ്ങിയത്. മൂന്ന് വയസുകാരിയായ ആരാധ്യുടെ മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയിലാണ്. വീട്ടില്‍ നിന്നും ഒഡീഷ ഭാഷയിലുള്ള ചില കുറിപ്പുകള്‍ ലഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.