LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാർ ഇന്ന് സുപ്രിം കോടതിയിൽ തീരുമാനം അറിയിക്കും

മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖ ആണോ തൊണ്ടിമുതൽ ആണോ എന്നത് സംബന്ധിച്ച തീരുമാനമാണ് അറിയിക്കുക.

 നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാർ ഇന്ന് സുപ്രിം കോടതിയിൽ തീരുമാനം അറിയിക്കും

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാർ ഇന്ന് സുപ്രിം കോടതിയിൽ തീരുമാനം അറിയിക്കും. മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖ ആണോ തൊണ്ടിമുതൽ ആണോ എന്നത് സംബന്ധിച്ച തീരുമാനമാണ് അറിയിക്കുക.

തൊണ്ടി മുതലാണെങ്കിൽ ദൃശ്യങ്ങൾ വിചാരണയ്ക്ക് ഉപയോഗിക്കാൻ കഴിയില്ല. കേസ് രേഖയാണെങ്കില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നടന്‍ ദിലീപിന് കൈമാറുന്ന കാര്യത്തിൽ ജില്ലാ ജഡ്ജി തീരുമാനം എടുക്കും. അതിനാല്‍ എല്ലാ വശവും ആലോചിച്ച് തീരുമാനം അറിയിക്കണം എന്ന് സുപ്രിം കോടതി ഇന്നലെ സർക്കാരിനെ ഓര്‍മ്മപ്പെടുത്തിയിരുന്നു. മെമ്മറി കാര്‍ഡ് കേസ് രേഖയാണെന്നും പകര്‍പ്പിന് അവകാശം ഉണ്ട് എന്നും ചൂണ്ടിക്കാട്ടി ദിലീപ് സമർപ്പിച്ച ഹരജിയാണ് സുപ്രിം കോടതിയിലുള്ളത്. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.