LiveTV

Live

Kerala

കള്ളവോട്ട് കേസ്; മുഹമ്മദ് ഫായിസും ആഷിഖും മൊഴി നല്‍കി

മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറി. 

 കള്ളവോട്ട് കേസ്; മുഹമ്മദ് ഫായിസും  ആഷിഖും മൊഴി നല്‍കി

കല്യാശ്ശേരി പുതിയങ്ങാടിയിലെ കള്ളവോട്ട് കേസിൽ മുഹമ്മദ് ഫായിസും ആഷിഖുമുൾപ്പടെ മൂന്ന് പേർ കലക്ടർക്ക് മുന്നിൽ ഹാജരായി മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറി. ഹിയറിങ്ങിൽ ഹാജരാകാത്ത പുതിയങ്ങാടി സ്വദേശി അബ്ദുൾ സമദിനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും.

കല്യാശേരി പുതിയങ്ങാടി ജമാ അത്ത് സ്കൂളിലെ 69,70 ബൂത്തുകളിൽ കള്ള വോട്ട് ചെയ്‌തെന്ന പരാതിയിലാണ് ആരോപണ വിധേയരിൽ നിന്നും മൊഴി എടുത്തത്. കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഫായിസും ആഷിക്കും രണ്ടു തവണ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. സെക്ടറൽ ഓഫീസർ കൂടിയായ വില്ലേജ് ഓഫീസർ രണ്ടു പേരെയും ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞു. തുടർന്നാണ് നേരിട്ട് ഹാജരാകാൻ ഇവര്‍ക്ക് കലക്ടര്‍ നോട്ടീസ് നൽകിയത്. ഈ രണ്ടു പേരിൽ നിന്നും മൊഴി എടുത്ത ശേഷമാണ് പുതിയങ്ങാടിയിലെ അബ്ദുൽ സമദ്, കെ എം മുഹമ്മദ് എന്നിവർക്ക് കൂടി ഹിയറിങിന് ഹാജരാകാൻ നിർദ്ദേശം നൽകിയത്. എന്നാൽ മുഹമ്മദ് മാത്രമാണ് ഹാജരായത്. നോട്ടീസ് കൈപ്പറ്റാത്ത അബ്ദുൾ സമദിനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

മുഹമ്മദും രണ്ടു വട്ടം ബൂത്തിൽ എത്തിയതായി ദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ചതിന്റെയും മൊഴിയെടുത്തതിന്റെയും വിശദമായ റിപ്പോർട്ട് പരിശോധിച്ച ശേഷം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് തുടർനടപടികള്‍ സ്വീകരിക്കുക.