LiveTV

Live

Kerala

ശബരിമലയെ ബിസിനസ് കേന്ദ്രമാക്കാന്‍ നീക്കം; വനം വകുപ്പിനെതിരെ ദേവസ്വം ബോര്‍ഡ്

ഭക്തര്‍ക്കായുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ വനം വകുപ്പിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നു

ശബരിമലയെ ബിസിനസ് കേന്ദ്രമാക്കാന്‍ നീക്കം; വനം വകുപ്പിനെതിരെ ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ വികസനത്തിന് വനംവകുപ്പ് എതിര് നില്‍ക്കുകയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ഭക്തജനങ്ങള്‍ക്കുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ വനംവകുപ്പിന്റെ താല്‍പര്യം സംരക്ഷിക്കാനാണ് ശ്രമം. ശബരിമലയെ ബിസിനസിനായി വനംവകുപ്പ് ഉപയോഗിക്കുകയാണ്. 94 ഏക്കര്‍ ഭൂമിയും വിനിയോഗിച്ചുകൊണ്ട് മാസ്റ്റര്‍പ്ലാന്‍ പുതുക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത തരത്തില്‍ നിര്‍മ്മാണം നടത്തണമെന്നാണ് ബോര്‍ഡിന്റെ ആഗ്രഹമെന്ന് എ.പത്മകുമാര്‍ പറഞ്ഞു. ഭക്തര്‍ക്ക് ആവശ്യമായതൊന്നും അനുവദിക്കാന്‍ വനംവകുപ്പ് തയാറാകുന്നില്ല. മംഗളാദേവി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിലും വനംവകുപ്പ് ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലെടുത്ത തീരുമാനങ്ങള്‍ പോലും അംഗീകരിക്കുന്നില്ലെന്നും പത്മകുമാര്‍ വിമര്‍ശിച്ചു.

94 ഏക്കര്‍ ഭൂമി ഉപയോഗിച്ച് മാസ്റ്റര്‍പ്ലാന്‍ പുതുക്കാൻ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. പരിമിതമായ സൗകര്യങ്ങളുള്ള സമയത്ത് തയാറാക്കിയതാണ് നിലവിലുള്ള മാസ്റ്റര്‍പ്ലാനെന്നും അദ്ദേഹം പറഞ്ഞു.