LiveTV

Live

Kerala

വിവരാവകാശ പരിധിയില്‍ നിന്ന് സി.ബി.ഐ അതീതരല്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍

സെക്ഷന്‍ 24 പ്രകാരം വിവിധ അന്വേഷണ ഏജന്‍സികളും പൊലീസും വിവരങ്ങള്‍ നിഷേധിക്കുന്നതായികാട്ടി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പരാതികള്‍ ഇതിനോടകം ഉയര്‍ന്നിരുന്നു

വിവരാവകാശ പരിധിയില്‍ നിന്ന് സി.ബി.ഐ അതീതരല്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍

വിവരാവകാശ പരിധിയില്‍ നിന്ന് സി.ബി.ഐ അതീതരല്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. അഴിമതി, മനുഷ്യാവകാശ ലംഘനം തുടങ്ങിയ വിഷയങ്ങളില്‍ വിവരങ്ങള്‍ അപേക്ഷകന് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വിവിധ കേന്ദ്ര - സംസ്ഥാന ഏജന്‍സികളും അപേക്ഷകന് വിവരങ്ങള്‍ കൈമാറാന്‍ ബാധ്യതസ്ഥരാണന്നും കമ്മീഷന്‍ വ്യക്തമാക്കി.

നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിച്ച കേസിലെ വിവരങ്ങള്‍ ആരാഞ്ഞ് ബീഹാർ സ്വദേശിയായ എൻ. പരാശര്‍ അപേക്ഷിച്ചപ്പോൾ, സി.ബി.ഐ വിവരാകാശ നിയമത്തിന് അതീതരാണന്നായിരുന്നു ലഭിച്ച മറുപടി. തങ്ങളുടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട അഴിമതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും വിവരങ്ങൾ മാത്രമെ നൽകാനാവുകയുള്ളുവെന്നും പരേശ്വരിന് നൽകിയ മറുപടിയിൽ സി.ബി.ഐ വ്യക്തമാക്കി. തുടർന്ന് വിവരങ്ങള്‍ ആവശ്യപ്പെട്ട് ആപേകഷകൻ കേന്ദ്ര വിവരാകാശ കമ്മീഷണറെ സമീപിച്ചതോടെയാണ് മനുഷ്യാവകാശ ലംഘനം, അഴിമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപേക്ഷകർക്ക് നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടത്. ഉദ്യോഗഗസ്ഥർക്ക് നിയമത്തെ കുറിച്ച് ആവശ്യമായ പരിഞ്ജാനം നല്‍കാനും കമ്മീഷന്‍ സി.ബി.ഐ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

സെക്ഷന്‍ 24 പ്രകാരം വിവിധ അന്വേഷണ ഏജന്‍സികളും പൊലീസും വിവരങ്ങള്‍ നിഷേധിക്കുന്നതായികാട്ടി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പരാതികള്‍ ഇതിനോടകം ഉയര്‍ന്നിരുന്നു. അഴിമതിയും മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട വിവരങ്ങളും കൈമാറണമെന്ന കമ്മീഷൻ ഉത്തരവ് നടപ്പായതോടെ പരമാവധി വിവരങ്ങള്‍ അപേക്ഷകന് ലഭ്യമാവാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കേന്ദ്ര വിവരാകാശ കമ്മീഷണറുടെ ഉത്തരവിലൂടെ 25 കേന്ദ്ര ഏജന്‍സികളും എട്ട് സംസ്ഥാന ഏജന്‍സികളുമാണ് വിവരാകാശ നിയമത്തിന്റെ പരിധിയിൽ വരിക.