LiveTV

Live

Kerala

ഓട്ടിസം ബാധിച്ച പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു

കഴിഞ്ഞ ദിവസം രാത്രി പോത്തന്‍കോടാണ് ബ്ലേഡ് മാഫിയാ തലവനായ ഷാജഹാന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 

ഓട്ടിസം ബാധിച്ച പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു

തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പോത്തന്‍കോടാണ് ബ്ലേഡ് മാഫിയാ തലവനായ ഷാജഹാന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കഴക്കൂട്ടത്ത് പെണ്‍കുട്ടിയെ ആശുപത്രിയിൽ പീഡിപ്പിക്കാന്‍ ശ്രമിച്ചസംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. രണ്ട് കേസിലേയും പ്രതികളെ പൊലീസിന് പിടികൂടാനായിട്ടില്ല.

ഓട്ടിസം ബാധിച്ച പെണ്‍കുട്ടി കുളിമുറിയില്‍ കുളിക്കവേ സമീപവാസിയായ ഷാജഹാന്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. പെൺകുട്ടിയുടെ വൈദ്യപരിശോധനയിലാണ് പീഡനം നടന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചത്. 164 പ്രകാരം പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. വനിതാ മജിസ്ട്രേട്ടിനു മുന്നിൽ പെൺകുട്ടിയെ ഹാജരാക്കും. പ്രതി ഷാജഹാൻ ബ്ലേഡ് മാഫിയാ സംഘത്തിൽ പെട്ടയാളാണെന്നും മറ്റൊരു പീഡനക്കേസിലെ പ്രതിയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാജഹാന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. ഇന്നലെ കഴക്കൂട്ടത്ത് ആശുപത്രിക്കുള്ളില്‍ വച്ച പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിയുടേതെന്ന് സംശയിക്കുന്ന സിസി ടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്. അൻപതോളം സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരം പൊലീസിന് ലഭിച്ചിരിക്കുന്നത്.