LiveTV

Live

Kerala

മീഡിയവണ്‍ സ്നേഹ സ്പര്‍ശത്തിലൂടെ കാസര്‍കോട് ഇരിയണ്ണി ദശലക്ഷം കോളനിയില്‍ ശുദ്ധജലമെത്തി

പീപ്പിള്‍സ് ഫൗണ്ടേഷനും മൂളിയാര്‍ പഞ്ചായത്തും മീഡിയവണും ചേര്‍ന്നാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

മീഡിയവണ്‍ സ്നേഹ സ്പര്‍ശത്തിലൂടെ കാസര്‍കോട് ഇരിയണ്ണി ദശലക്ഷം കോളനിയില്‍ ശുദ്ധജലമെത്തി

മീഡിയവണ്‍ സ്നേഹ സ്പര്‍ശത്തിലൂടെ കാസര്‍കോട് ഇരിയണ്ണി ദശലക്ഷം കോളനിയില്‍ ശുദ്ധജലമെത്തി. പീപ്പിള്‍സ് ഫൗണ്ടേഷനും മൂളിയാര്‍ പഞ്ചായത്തും മീഡിയവണും ചേര്‍ന്നാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

ഇരിയണ്ണി രാജീവ് ഗാന്ധി ദശലക്ഷം കോളനി നിവാസികളുടെ കാലങ്ങളായുള്ള ദുരിതത്തിനാണ് മീഡിയവണ്‍ സ്നേഹസ്പര്‍ശം പദ്ധതിയിലൂടെ അറുതിയായത്. മൂളിയാര്‍ ഗ്രാമപഞ്ചായത്തും, പീപ്പിള്‍സ് ഫൗണ്ടേഷനും സംയുക്തമായാണ് മീഡിയവണ്‍ സ്നേഹസ്പര്‍ശം പദ്ധതിയിലൂടെ കുടിവെള്ള പദ്ധതി നടപ്പാക്കിയത്.

മൂളിയാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പദ്ധതി ഉദ്ഘാടനം ചെയ്തു. കോളനിയിലെ മുപ്പത്തി എട്ടോളം കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കോളനി നിവാസികള്‍ക്ക് പങ്ക് വെക്കാനുള്ളതും കുടിവെള്ളം ലഭിച്ചതിന്‍റെ സന്തോഷവും നന്ദിയും.