LiveTV

Live

Kerala

കല്ല്യാശേരിയില്‍ കള്ളവോട്ട് നടന്നുവെന്ന എല്‍.ഡി.എഫിന്റെ പരാതിയില്‍ ജില്ലാ കലക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ഇരട്ട വോട്ട് ചെയ്തിട്ടില്ലെന്ന് കലക്ടര്‍ക്ക് മൊഴി കൊടുത്ത ശേഷം ആഷിഖ് പറഞ്ഞു

കല്ല്യാശേരിയില്‍ കള്ളവോട്ട് നടന്നുവെന്ന എല്‍.ഡി.എഫിന്റെ പരാതിയില്‍ ജില്ലാ കലക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ കല്ല്യാശേരിയില്‍ കള്ളവോട്ട് നടന്നുവെന്ന എല്‍ഡിഎഫിന്റെ പരാതിയില്‍ ജില്ലാ കലക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആരോപണ വിധേരായ മുഹമ്മദ് ഫായിസ്, ആഷിഖ് എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ഒന്നിലധികം തവണ ബൂത്തില്‍ പ്രവേശിച്ച അബ്ദു സമദ്, മുഹമ്മദ് കെ.എം എന്നിവരുടെ കൂടി മൊഴി അല്‍പസമയത്തിനകം രേഖപ്പെടുത്തും.

ഇരട്ട വോട്ട് ചെയ്തിട്ടില്ലെന്ന് കലക്ടര്‍ക്ക് മൊഴി കൊടുത്ത ശേഷം ആഷിഖ് പറഞ്ഞു. തിരിച്ചറിയില്‍ രേഖ ഇല്ലാതെയാണ് ആദ്യം ബൂത്തില്‍ കയറിയത്. അത് മനസ്സിലായപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡുമായി വീണ്ടും എത്തിയതെന്നും ആഷിഖ് പറഞ്ഞു.