LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കണോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാം

കേസ് രേഖയാണെങ്കില്‍ മെമ്മറികാര്‍ഡിന്‍റെ പകര്‍പ്പ് നടന്‍ ദിലീപിന് കൈമാറുന്ന കാര്യത്തിൽ ജില്ലാ ജഡ്ജി തീരുമാനം എടുക്കും

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കണോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാം

നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കണോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാം.

മെമ്മറി കാര്‍ഡ്, രേഖയാണോ തൊണ്ടിമുതലാണോ എന്ന കാര്യം നാളെ അറിയിക്കാമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തൊണ്ടി മുതലാണെങ്കിൽ ദൃശ്യങ്ങൾ വിചാരണക്ക് ഉപയോഗിക്കാൻ കഴിയില്ല. കേസ് രേഖയാണെങ്കില്‍ മെമ്മറികാര്‍ഡിന്‍റെ പകര്‍പ്പ് നടന്‍ ദിലീപിന് കൈമാറുന്ന കാര്യത്തിൽ ജില്ലാ ജഡ്ജി തീരുമാനം എടുക്കും.