LiveTV

Live

Kerala

ദേവനന്ദക്ക് സുമനസുകളുടെ കനിവ് വേണം; സെറിബ്രല്‍ പാള്‍സി ബാധിച്ച മകളുടെ ചികിത്സക്കായി സഹായം തേടി കുടുംബം  

ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ കളിചിരികളൊന്നും ദേവനന്ദയില്‍ കാണാതായതോടെയാണ് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയത്.

ദേവനന്ദക്ക് സുമനസുകളുടെ കനിവ് വേണം; സെറിബ്രല്‍ പാള്‍സി ബാധിച്ച മകളുടെ ചികിത്സക്കായി സഹായം തേടി കുടുംബം  

സെറിബ്രല്‍ പാള്‍സി ബാധിച്ച മകളുടെ ചികിത്സക്കായി സഹായം തേടുകയാണ് കൊല്ലം ആയൂര്‍ സ്വദേശിയായ ബിജുവും കുടുംബവും. ശരീരമാസകലം തളര്‍ന്ന് കിടക്കുന്ന ദേവനന്ദയെന്ന എട്ടുവയസുകാരിക്കായി വീടുംസ്ഥലവും വിറ്റിട്ടും ചികിത്സക്കുള്ള തുക കണ്ടെത്താനായില്ല. തുടര്‍ചികിത്സക്കായി സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

ജനിച്ച് അഞ്ചുമാസം പിന്നിട്ടിട്ടും ദേവനന്ദയുടെ ശരീരാവയവങ്ങള്‍ ഒന്നും ഉറച്ചിട്ടുണ്ടായിരുന്നില്ല. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ കളിചിരികളൊന്നും ദേവനന്ദയില്‍ കാണാതായതോടെയാണ് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയത്. സെറിബ്രല്‍ പാള്‍സിയെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

ദേവനന്ദക്ക് കണ്ണുകാണില്ല, കേള്‍ക്കാനോ, സംസാരിക്കാനോ കഴിയില്ല. ഈ കിടപ്പ് തുടങ്ങിയിട്ട് ഇന്നേക്ക് ഏഴുവര്‍ഷമായി. വാടകവീട്ടില്‍ താമസിക്കുന്ന ബിജു കൂലിപ്പണിയിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് മകളെ ചികിത്സിക്കുന്നതും കുടുംബം പുലര്‍ത്തുന്നതും. പണമില്ലാത്തതിനാല്‍ ചികിത്സ മുടങ്ങുന്ന സാഹചര്യമാണ് നിലവില്‍.

അടിയന്തിരചികിത്സ ലഭിച്ചാല്‍ മാത്രമേ ദേവനന്ദയുടെ ജീവന്‍ നിലനിര്‍ത്താനാകൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സഹായിക്കാന്‍ മറ്റാരുമില്ലാത്തതിനാല്‍ മകളുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായം തേടുകയാണ് ബിജുവും ഭാര്യ ദിവ്യയും.