LiveTV

Live

Kerala

സി.പി.ഐക്കെതിരെ പി.വി അന്‍വര്‍ എം.എല്‍.എ നടത്തിയ പ്രസ്താവനകള്‍ തളളി സി.പി.എം 

മീഡിയവൺ വ്യൂപോയിന്റിലാണ് പി.വി അൻവർ എം.എൽ.എ സി.പി.ഐക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.

സി.പി.ഐക്കെതിരെ പി.വി അന്‍വര്‍ എം.എല്‍.എ നടത്തിയ പ്രസ്താവനകള്‍ തളളി സി.പി.എം 

സി.പി.ഐക്കെതിരെ പി.വി അന്‍വര്‍ എം.എല്‍.എ നടത്തിയ പ്രസ്താവനകള്‍ തളളി സി.പി.എം. ഇത്തരം പ്രസ്താവനകളോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് പറഞ്ഞു. അന്‍വര്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ വ്യക്തിപരമാണ്. കൂടുതല്‍ ജാഗ്രത വേണമെന്ന് അന്‍വറിനോട് ആവശ്യപ്പെട്ടതായും മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.

മീഡിയവൺ വ്യൂപോയിന്റിലാണ് പി.വി അൻവർ എം.എൽ.എ സി.പി.ഐക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.

സി.പി.ഐക്ക് തന്നേക്കാള്‍ ലീഗിനോടാണ് താല്പര്യമെന്നും പൊന്നാനിയില്‍ തനിക്ക് വേണ്ടി സി.പി.ഐ ഇറങ്ങിയില്ല തുടങ്ങിയവയായിരുന്നു വിമര്‍ശനങ്ങള്‍. കടുത്ത പ്രതിഷേധവുമായി സി.പി.ഐ രംഗത്തുവന്നു. അൻവർ വീണ്ടും വിമർശനം തുടർന്നതോടെ എ.ഐ.വൈ.എഫ്, പി.വി അൻവറിന്റെ കോലം കത്തിച്ചു. വിഷയത്തില്‍ സി.പി.എം മൗനം വെടിയണമെന്ന ആവശ്യവും സി.പി.ഐ ഉന്നയിച്ചു.

പ്രശ്നം ജില്ലാ തലത്തിൽ പരിഹരിക്കാനാണ് ഇരുപാർട്ടികളുടെയും സംസ്ഥാനം നേതൃത്വം താൽപര്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് സി.പി.എം ജില്ലാ സെക്രട്ടറി അന്‍വറിനെ തള്ളി രംഗത്തുവന്നത്. അന്‍വറിന്‍റെ പ്രസ്താവനകള്‍ പരസ്യമായി തള്ളിയതിലൂടെ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയിലാണ് ആദ്യം ഉന്നയിക്കേണ്ടതെന്ന സന്ദേശമാണ് പാര്‍ട്ടി നല്‍കിയത്. ഇതോടെ പി.വി അൻവറും സി.പി.ഐയും തമ്മിലുള്ള പരസ്യ വിമര്‍ശനങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും വിരാമമാകും.