LiveTV

Live

Kerala

സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം ആളിക്കത്തി; ശാന്തിവന സമരം പാതി വിജയത്തിൽ 

ഒരിക്കൽ കൂടി കഴിവ് തെളിയിച്ചിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. കലക്റ്റർ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. അതുവരെ ആ മണ്ണിൽ നിർമാണങ്ങളൊന്നും നടക്കില്ല.

 സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം ആളിക്കത്തി; ശാന്തിവന സമരം പാതി വിജയത്തിൽ 

ശാന്തിവനത്തിന് കെെത്താങ്ങായി ഒടുവില്‍ സോഷ്യല്‍ മീഡിയ. ട്രോളുകള്‍ ഉള്‍പ്പെടെ ശാന്തിവനം പ്രതിഷേധം സജീവ ചര്‍ച്ചയായിരിക്കുകയാണ് സമൂഹ മാധ്യമങ്ങളില്‍. സോഷ്യല്‍ മീഡിയയുടെ ഇടപെടലോടെ വളരെ പെട്ടെന്ന് ഒരുപാട് ആളുകളിലേക്ക് എത്തിപ്പെടാൻ പ്രതിഷേധ കൂട്ടായ്മക്ക് സാധിക്കുകയുണ്ടായി. മുഖ്യധാര പാര്‍ട്ടകളും സാമൂഹ്യ പ്രവര്‍ത്തകരും ഇതോടെ സമരത്തിന് പിന്തുണയുമായി എത്തിക്കഴിഞ്ഞു.

ശാന്തിവന സംരക്ഷണ ആവശ്യവും ഒടുവില്‍ ട്രോളന്മാർ ഏറ്റെടുത്ത് കഴിഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പല ഭാവത്തിലും രൂപത്തിലും വ്യാപിക്കുകയാണ് ശാന്തിവനം സംരക്ഷണ സമരം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു സമരഭൂമിയായി മാറിയിരിക്കുകയാണ് ശാന്തിവനം. പ്രകടനവും പ്രതിഷേധവുമായി ഒരു കൂട്ടം ആളുകൾ. മറ്റ് സമരങ്ങളെ പോലെ ഒരുപക്ഷെ ഇത് തോറ്റ് പോയാല്‍ നമുക്ക് നഷ്ടമാകാൻ പോകുന്നത് വലിയൊരു ജൈവസമ്പത്ത് ആയിരിക്കും. വരും തലമുറക്കായി യാതൊരു ലാഭേച്ഛയും ഇല്ലാതെ മീനയും കുടുംബവും കരുതിവെച്ച ഒരു മുതൽകൂട്ട്.

ശാന്തി വനത്തിന് വേണ്ടിയുള്ള സമരം എന്തിന്? ആര്‍ക്കെതിരെ? 
Also Read

ശാന്തി വനത്തിന് വേണ്ടിയുള്ള സമരം എന്തിന്? ആര്‍ക്കെതിരെ? 

ശാന്തിവനം എന്ന ഫെയ്സ്ബുക് പേജിലൂടെയും അകൗണ്ടുകളിലൂടെയും ‘സേവ് ശാന്തിവനം’ എന്ന ഹാഷ് ടാഗോടുകൂടിയുള്ള ക്യാമ്പയിൻ ശക്തമായിട്ടുണ്ട്. എഴുത്തുകാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സന്ദർശനം പ്രശ്നത്തിന്റെ ഗൌരവം കൂടുതൽ ആളുകളിലേക്ക് എത്താന്‍ സഹായകമായി. ജനങ്ങളുടെ രോഷവും അഭ്യർത്ഥനകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്.

സോഷ്യല്‍ മീഡിയയുടെ ഇടപെടലിലൂടെയാണ് മുഖ്യധാര മാധ്യമങ്ങളിൽ ശാന്തിവനം ചർച്ചാ വിഷയമായത്. കേരളം നേരിട്ട മഹാപ്രളയത്തിൽ നമ്മുടെ കണ്ട്രോൾ റൂമുകളായി പ്രവർത്തിച്ചവയായിരുന്നു സാമൂഹിക മാധ്യമങ്ങൾ. വിചാരിച്ചാൽ എന്ത് മാറ്റവും നടത്താൻ കഴിയുന്ന വിഭാഗമായി ഇന്ന് സാമൂഹിക മാധ്യമങ്ങൾ വളർന്നിട്ടുണ്ട് എന്നതിന് ആ പ്രളയ കാലം നമുക്ക് കാണിച്ച് തന്നതാണ്.

ശാന്തിവനത്തിനുള്ളിലെ രാഷ്ട്രീയം 
Also Read

ശാന്തിവനത്തിനുള്ളിലെ രാഷ്ട്രീയം 

ആ യാഥാർഥ്യം മനസ്സിലാക്കിയത് കൊണ്ട് തന്നെയാകണം, കെ.എസ്.ഇ.ബി തങ്ങളുടെ വാദങ്ങൾ അവരുടെ ഫെയ്സ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയതും. എന്നാൽ ഇതിനുള്ള മറുപടി ശാന്തിവനവും അവരുടെ ഫെയ്സ്ബുക്ക് പേജിലൂടെ ജനങ്ങളിലേക്ക് എത്തിച്ചു.

ഒരു വലിയ പാരിസ്ഥിതിക പ്രശനത്തില്‍ നിന്നുള്ള മോചനത്തിനായി ഒരിക്കൽ കൂടി കഴിവ് തെളിയിച്ചിരിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങൾ. ശാന്തിവന സംരക്ഷണ സമിതി പ്രവര്‍ത്തകരെ കലക്ടര്‍ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. അതുവരെ ആ മണ്ണിൽ നിർമ്മാണങ്ങളൊന്നും നടത്താന്‍ പാടില്ല. ഈ നിർത്തിവെക്കൽ എന്നെന്നേക്കുമാകാൻ സാമൂഹ്യ മാധ്യമങ്ങൾ തങ്ങളുടെ പ്രവർത്തനം തുടരുകയാണ്.

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിനടുത്തുള്ള മീന മേനോന്റെ സ്വകാര്യ വനം ഏറെ ചർച്ചയായി മാറിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ നിറഞ്ഞുനിന്ന ശാന്തിവന സംരക്ഷണ പ്രതിഷേധം ഇന്ന് മുഖ്യധാര മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. 40 വര്‍‍ഷങ്ങളായി ശാന്തി നിറഞ്ഞ ശാന്തിവനത്തിൽ കെ.എസ്.ഇ.ബി ഇന്ന് അശാന്തി നിറച്ചിരിക്കുകയാണ്.

2013ൽ 110KV വൈദ്യുത ടവർ നേർരേഖയിൽ പോകാതെ 'V' ഷെയ്പ്പിൽ ശാന്തിവനത്തിന്റെ ഒത്തനടുക്ക് എത്തിയത് തന്നെ സംശയാസ്പദമാണ്. അത് എങ്ങനെ എത്തിയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കെ.എസ്.ഇ.ബിക്കും കഴിഞ്ഞിട്ടില്ല.

 സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം ആളിക്കത്തി; ശാന്തിവന സമരം പാതി വിജയത്തിൽ 

ഒരൊറ്റ സെന്റ് മതിയെന്ന് പറഞ്ഞു ചെന്ന കെ.എസ്.ഇ.ബി തുടക്കത്തിലേ 5 സെന്റോളം വെളുപ്പിച്ചു. ഇപ്പോള്‍ അത് 15 സെന്റായി കൂടിയിട്ടുണ്ട്. ഫൈലിംഗിനായി കൊണ്ടുവന്ന ഫ്ലറി, കാവിൽ ഒഴിച്ച് അവിടം ഇനി പുല്ലുപോലും മുളക്കാത്ത അവസ്ഥയിലാക്കിയിട്ടുമുണ്ട്. ഈ കാട് വെളുപ്പിക്കലിന് നൽകാത്ത അനുവാദം ഉണ്ടെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം.

 സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം ആളിക്കത്തി; ശാന്തിവന സമരം പാതി വിജയത്തിൽ 
 സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം ആളിക്കത്തി; ശാന്തിവന സമരം പാതി വിജയത്തിൽ 
 സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം ആളിക്കത്തി; ശാന്തിവന സമരം പാതി വിജയത്തിൽ