LiveTV

Live

Kerala

മലപ്പുറം പൊലീസ് ക്യാമ്പിലെ ആറ് പേർക്ക് എച്ച് 1 എൻ 1

കണ്ണൂരിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയവരിലാണ് പനി സ്ഥിരീകരിച്ചത്.

മലപ്പുറം പൊലീസ് ക്യാമ്പിലെ ആറ് പേർക്ക് എച്ച് 1 എൻ 1

മലപ്പുറം പാണ്ടിക്കാട് പൊലീസ് ക്യാമ്പിലെ ആറ് പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയവരിലാണ് പനി സ്ഥിരീകരിച്ചത്. ക്യാമ്പിലെ നൂറോളം പേർക്ക് പനി കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് ആറ് പേരിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് നിർദേശിച്ചു.