LiveTV

Live

Kerala

‘കള്ളവോട്ടെന്ന് പറഞ്ഞു ആക്ഷേപിക്കരുത്, വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ചെയ്യുന്ന വോട്ടിനെ കള്ളവോട്ടെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല’; വിചിത്ര പരാമര്‍ശവുമായി  എ.എന്‍.ഷംസീര്‍

പരിഹാസവുമായി സാമൂഹിക മാധ്യമങ്ങള്‍

‘കള്ളവോട്ടെന്ന് പറഞ്ഞു  ആക്ഷേപിക്കരുത്, വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ചെയ്യുന്ന വോട്ടിനെ കള്ളവോട്ടെന്ന്  വ്യാഖ്യാനിക്കുന്നത് ശരിയല്ല’; വിചിത്ര പരാമര്‍ശവുമായി  എ.എന്‍.ഷംസീര്‍

വോട്ടർ പട്ടികയിൽ പേരുള്ളവരാണ് വോട്ട് ചെയ്യുന്നതെന്നും അതിനെ കള്ളവോട്ടെന്ന് പറഞ്ഞു അധിക്ഷേപിക്കരുതെന്നും സിപിഐഎം എംഎൽഎ എ. എൻ. ഷംസീർ. മലയാള പദാവലിയിൽ കള്ളവോട്ടിന് പുതിയ പദം കണ്ടെത്തണമെന്നും കള്ളവോട്ടെന്ന് പറഞ്ഞു അതിനെ ആക്ഷേപിക്കരുതെന്നും ഒരാൾ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ചെയ്യുന്ന വോട്ടിനെ കള്ളവോട്ടെന്ന് പറഞ്ഞു വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ഷംസീർ പറഞ്ഞു. വ്യാജ ഐഡന്റിറ്റിയിൽ ഒരാൾ വോട്ട് ചെയ്യുന്നത് എങ്ങനെ കള്ളവോട്ടെന്ന് പറയുമെന്നും ഷംസീർ ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു. കള്ളവോട്ട് കണ്ടുപിടിച്ച പാർട്ടി ലീഗാണെന്നും ഷംസീർ ചര്‍ച്ചയില്‍ കുറ്റപ്പെടുത്തി.

‘സി.പി.ഐ.എം കള്ളവോട്ടിനെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയല്ല. കള്ളവോട്ടെന്ന പ്രയോഗം തന്നെ തെറ്റാണ്. അങ്ങനെ ഒരു കള്ളവോട്ട് ഉണ്ടാവില്ലാലോ. വോട്ടർ പട്ടികയിൽ പേരുള്ളയാൾക്ക് മാത്രമേ വോട്ട് ചെയ്യാൻ പറ്റുകയുള്ളൂ. കള്ളവോട്ടെന്ന പരാമർശം തന്നെ തെറ്റാണ്. ആ പ്രയോഗം തെറ്റാണ്. അത്തരത്തിലുള്ള ഒരു പരാമർശം നിങ്ങൾ നടത്താൻ പാടില്ല. കള്ളവോട്ടില്ല. വോട്ടർ പട്ടികയിൽ പേരുള്ളയാൾക്ക് മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ’; ഷംസീര്‍ പറഞ്ഞു.

അതെ സമയം ഷംസീറിന്റെ വിചിത്ര വാദത്തെ പരിഹസിച്ച് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്ത് വന്നിരിക്കുന്നത്. ട്രോളുകളിലൂടെയും ആക്ഷേപഹാസ്യ കുറിപ്പുകളിലൂടെയുമാണ് എ.എന്‍ ഷംസീറിന്റെ പരാമര്‍ശത്തെ വിമര്‍ശിക്കുന്നത്.