LiveTV

Live

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച കരാർ ജീവനക്കാരൻ പിടിയിൽ

ഇയാള്‍ക്കെതിരെ കൊഫേപോസ(Conservation of Foreign Exchange and Prevention of Smuggling Activities Act) ചുമുത്തും.

തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച കരാർ ജീവനക്കാരൻ പിടിയിൽ

തിരുവനന്തപുരം വിമാനത്താവളത്തിൽ 10 കിലോ സ്വർണം കടത്താൻ ശ്രമിച്ച കരാർ ജീവനക്കാരൻ പിടിയിൽ. എ.സി. മെക്കാനിക്കായ അനീഷ് കുമാറിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥൻ പിടികൂടിയത്. ഇയാൾക്കെതിരെ കൊഫേപോസ(Conservation of Foreign Exchange and Prevention of Smuggling Activities Act) നിയമം ചുമത്തി കേസെടുത്തു.

ഇന്ന് പുലർച്ചെ 3ന് ദുബായിൽ നിന്നെത്തിയ ഒരാൾ വിമാനത്താവളത്തിലെ ജീവനക്കാരനായ അനീഷിന് ബാഗ് കൈമാറുന്നത് സി.സി.ടി.വിയിൽ പതിഞ്ഞു. എയറോ ബ്രിഡ്ജിന് സമീപത്തുവച്ചാണ് കൈമാറ്റം നടന്നത്. പുറത്തെത്തിയ അനീഷിനെ സംശയം തോന്നി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ തടഞ്ഞു. പരിശോധനക്ക് വിസമ്മതിച്ച ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 10 കിലോ സ്വർണമാണ് പിടിച്ചത്. 82 സ്വർണ ബിസ്ക്കറ്റുണ്ടായിരുന്നു. ഇയാളെ കസ്റ്റംസിന് കൈമാറി.

മുമ്പ് 5 തവണ ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുള്ളതായി അനീഷ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കള്ളക്കടത്തു തടയുന്നതിനുള്ള നിയമമായ കോഫേപോസ ചുമത്തി കേസെടുത്തു. ആരാണ് സ്വർണം കൈമാറിയതെന്ന് അന്വേഷിച്ച് വരുന്നതായി കസ്റ്റംസ് ഇൻറലിജൻസ് അറിയിച്ചു.